Sunday, January 14, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.46 AM

ഒ.എന്‍.ജി.സി. ഹെലികോപ്‌റ്റര്‍ അപകടം; അഞ്ച്‌ മൃതദേഹം കണ്ടെത്തി; ഒരാള്‍ മലയാളി

uploads/news/2018/01/183427/d2.jpg

മുംബൈ: ബോംബെ ഹൈയിലെ ഓയില്‍ റിങ്ങിലേക്കു ഒ.എന്‍.ജി.സി. ഉദ്യോഗസ്‌ഥരുമായി പോകുകയായിരുന്ന ഹെലികോപ്‌ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ സ്വദേശി പി.എന്‍. ശ്രീനിവാസനാണു മരിച്ചവരിലൊരാള്‍. മൂന്നു മലയാളികളടക്കംഏഴു പേരാണു കോപ്‌റ്ററിലുണ്ടായിരുന്നത്‌. ഇതില്‍ അഞ്ചുപേര്‍ ഒ.എന്‍.ജി.സി. ഉദ്യേഗസ്‌ഥരും രണ്ടുപേര്‍ പൈലറ്റുമാരാണ്‌. പവന്‍ ഹന്‍സ്‌ കമ്പനിയുടെ ഹെലികോപ്‌ടറാണ്‌ അപകടത്തില്‍പ്പെട്ടത്‌.
ഒ.എന്‍.ജി.സി. പ്ര?ഡക്‌ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ്‌ ആന്റണി എന്നിവരാണു ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്ന മറ്റു മലയാളികള്‍.
ഒ.എന്‍.ജി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പങ്കജ്‌ ഗാര്‍ഗ്‌, ആര്‍. ശരവണന്‍, പൈലറ്റ്‌ ക്യാപ്‌റ്റന്‍ ഒഹ്‌കാര്‍, ക്യാപ്‌റ്റന്‍ കറ്റോച്‌ എന്നിവരാണു കോപ്‌ടറിലുണ്ടായിരുന്ന മറ്റുള്ളവര്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. അപകടത്തില്‍ ആരും രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നാണു സൂചന. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. ജൂഹു വിമാനത്താവളത്തില്‍നിന്ന്‌ ഇന്നലെ രാവിലെ 10.14-നാണ്‌ കോപ്‌റ്റര്‍ പറന്നുയര്‍ന്നത്‌. 10.30 ന്‌ കോപ്‌ടറുമായുള്ള ബന്ധം പൂര്‍ണമായും നഷ്‌ടമായി.
തൃശൂര്‍ പൂങ്കുന്നം സീതാറാം മില്ലിനു സമീപം എം.ജി. നഗര്‍ പുറകുവശത്തുള്ള പൂക്കാട്ടുപറമ്പില്‍ നാരായണന്റെ മകനാണ്‌ പി.എന്‍. ശ്രീനിവാസന്‍ (59). ശ്രീനിവാസന്റെ മുംബൈയില്‍ നടത്തുമെന്നു സഹോദരന്‍ കൃഷ്‌ണന്‍കുട്ടി പറഞ്ഞു. ഭാര്യ: ജയശ്രീ. മക്കള്‍: അര്‍ജുന്‍ കിരണ്‍ (ബാങ്ക്‌), ഐശ്യര്യ (എം.ബി.എ).
കോതമംഗലം പെരുമ്പിള്ളിച്ചിറ റിട്ട. അധ്യാപകന്‍ പരേതനായ പി.വി. ആന്റണിയുടെ മകനാണ്‌ ജോസ്‌ ആന്റണി (54). ഭാര്യ റാണി എറണാകുളം പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗം. രേഷ്‌മിത റോസ ജോസ്‌, എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയായ റിനിത ടെസ റോസ്‌ എന്നിവരാണു മക്കള്‍. ചാലക്കുടി ചേനത്തുനാട്‌ വലിയപറമ്പില്‍ പരേതനായ കുട്ടപ്പന്‍ മാഷിന്റെ മകനാണ്‌ വി.കെ. ബിന്ദുലാല്‍. ഭാര്യ ഡോ. ഷൈനി. മക്കള്‍: വിഭാഷ, സുശാന്ത്‌.

Ads by Google
Sunday 14 Jan 2018 01.46 AM
YOU MAY BE INTERESTED
TRENDING NOW