Sunday, January 14, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.46 AM

ജഡ്‌ജിമാരെപ്പോലെ കേന്ദ്രമന്ത്രിമാരും ഭയം വെടിയണം: യശ്വന്ത്‌ സിന്‍ഹ

uploads/news/2018/01/183421/d3.jpg

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ വീണ്ടും വെടിയുതിര്‍ത്ത്‌ മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ മന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ. സുപ്രീം കോടതി ജഡ്‌ജിമാരുടെ മാതൃക പിന്തുടര്‍ന്ന്‌ ജനാധിപത്യത്തിനു വേണ്ടി ഭയം മാറ്റിവെച്ച്‌ കേന്ദ്രമന്ത്രിമാരും ശബ്‌ദമുയര്‍ത്തണമെന്നു സിന്‍ഹ ആവശ്യപ്പെട്ടു. നിയമനിര്‍മാണ സഭ ഒത്തുതീര്‍പ്പ്‌ സഭയാവുകയും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം ഭീഷണിയിലാവും. സുപ്രീം കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍മാര്‍ തന്നെ ജനാധിപത്യം ഭീഷണിയാലാണെന്നു പറയുമ്പോള്‍ അവരുടെ വാക്കുകളെ നിസാരമായി തള്ളിക്കളയരുത്‌.സുപ്രീം കോടതിയുടെ തലവന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ആണെന്ന പോലെ കേന്ദ്രമ ന്ത്രിസഭയുടെ തലവനാണു പ്രധാനമന്ത്രി. പക്ഷേ, പല വിഷയങ്ങളും വരുമ്പോള്‍ ആരും പ്രതികരിക്കുന്നില്ല. ഇതു ജനാധിപത്യത്തിന്‌ തിരിച്ചടിയാവും. അതുകൊണ്ട്‌ ജനാധിപത്യ സംരക്ഷണത്തിനായി കേന്ദ്രമന്ത്രിമാര്‍ തന്നെ ആദ്യം ശബ്‌ദമുയര്‍ത്തണമെന്നും യശ്വന്ത്‌ സിന്‍ഹ പറഞ്ഞു.
പല പാര്‍ലമെന്റ്‌ സമ്മേളനങ്ങളും വെട്ടിച്ചുരുക്കുകയാണ്‌. ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്‌ ഇങ്ങനെയുള്ള പാര്‍ലമെന്റ്‌ സമ്മേളനങ്ങളെന്നും സിന്‍ഹ ആരോപിച്ചു. നോട്ട്‌ നിരോധനം, ജി.എസ്‌.ടി, കശ്‌മീര്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം സിന്‍ഹ കേന്ദ്ര സര്‍ക്കാരിന്‌ തലവേദനയുണ്ടാക്കുന്ന നിലപാടാണു സ്വീകരിച്ചത്‌.

Ads by Google
Sunday 14 Jan 2018 01.46 AM
YOU MAY BE INTERESTED
TRENDING NOW