Thursday, April 26, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

പ്രധാനമന്ത്രിയുടെ ദൂതനെ കാണാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ തയാറായില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുമായി കൂടിക്കാഴ്‌ചയ്‌ക്കു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദൂതനായാണു നൃപേന്ദ്ര മിശ്ര ചീഫ്‌ ജസ്‌റ്റിസിന്റെ വസതിയിലെത്തിയത്‌.
ചീഫ്‌ ജസ്‌റ്റിസിനെതിരേ നാലു ജഡ്‌ജിമാര്‍ രംഗത്തെത്തിയതിനു പിറ്റേ ദിവസമായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കൂടിക്കാഴ്‌ചയ്‌ക്കു ശ്രമം നടന്നത്‌. കാറിലെത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ്‌ ജസ്‌റ്റിസിന്റെ വസതിക്കു മുന്നിലെ അടഞ്ഞു കിടന്ന ഗേറ്റിനു മുന്നില്‍ ഏറെനേരം കാത്തുനിന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കാത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്‌. ഈ ദൃശ്യങ്ങള്‍ വൈറലായതോടെ കോണ്‍ഗ്രസ്‌ മോഡിക്കെതിരേ വിമര്‍ശനുമായി രംഗത്തെത്തി.
ഇടപെടില്ലെന്നു വ്യക്‌തമാക്കിയിട്ടും മോഡി പ്രത്യേക ദൂതനെ അയച്ചതു മനസിലാകുന്നില്ലെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജെവാല ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW