Tuesday, December 11, 2018 Last Updated 42 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

കാവേരി നദീജലം: തമിഴ്‌നാടിന്റെ ആവശ്യം കര്‍ണാടക നിരസിച്ചു

ബംഗളുരു: കാവേരി നദിയില്‍നിന്നു വെള്ളം വിട്ടുകൊടുക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കര്‍ണാടക നിരസിച്ചു.
ഏഴ്‌ ടി.എം.സി. ജലം വിട്ടുനല്‍കണമെന്നു തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ്‌ കര്‍ണാടകത്തോട്‌ ആവശ്യപ്പെട്ടത്‌. കാവേരി തടത്തിലെ റിസര്‍വോയറുകളില്‍ ജലനിരപ്പ്‌ താണിരിക്കുന്നതിനാല്‍ വെള്ളം വിട്ടുകൊടുക്കാനാകില്ലെന്നു കര്‍ണാടക നിലപാടെടുത്തു. സുപ്രീം കോടതി വിധി അനുസരിച്ചും വെള്ളം വിട്ടുകൊടുക്കാന്‍ ബാധ്യതയില്ലെന്നും അവര്‍ വ്യക്‌തമാക്കി.
കഴിഞ്ഞ ഒന്‍പതു വരെ 116.64 ടി.എം.സി. ജലം മാത്രമാണു തങ്ങള്‍ക്കു ലഭിച്ചതെന്നു പളനിസ്വാമി പറഞ്ഞിരുന്നു. കര്‍ണാടക 68.22 ടി.എം.സി. ജലം കൂടി നല്‍കിയില്ലെങ്കില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW