Wednesday, September 19, 2018 Last Updated 56 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

മഹാരാഷ്‌ട്രയില്‍ ബോട്ട്‌ മുങ്ങി രണ്ട്‌ മരണം

പാല്‍ഘര്‍: മഹാരാഷ്‌ട്രയില്‍ വിദ്യാര്‍ഥികള്‍ കയറിയ ബോട്ട്‌ മുങ്ങി രണ്ടുപേര്‍ മരിച്ചു. ആറു പേരെ കാണാതായി. കെ.എല്‍. പോണ്ട ഹൈസ്‌കൂള്‍, ജൂനിയര്‍ കോളജിലെ 40 വിദ്യാര്‍ഥികളുമായി ദഹാനുവിലെ പാര്‍നാക ബീച്ചില്‍നിന്നു പോയ വിനോദ സഞ്ചാര ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്‌.
32 കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ആറ്‌ വിദ്യാര്‍ഥികള്‍ക്കായി പോലീസും നാവികസേനയും തെരച്ചില്‍ തുടരുകയാണ്‌.
ദഹാനുവിലെ അംബേദ്‌കര്‍ നഗറിലെ സോനാല്‍ സ്രുതി, ജാന്‍വി സുര്‍തി എന്നിവരാണ്‌ മരിച്ചത്‌. വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കാന്‍ ബോട്ടിന്റെ ഒരു വശത്തേക്ക്‌ നീങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട്‌ മുങ്ങിയതാണെന്നാണ്‌ ദൃക്‌സാക്ഷികളുടെ മൊഴി.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW