Thursday, June 21, 2018 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.39 AM

പിതാവിനെ കൊല്ലാന്‍ കാര്‍ ബോംബ്‌ , യു.കെയില്‍ ഇന്ത്യക്കാരന്‌ എട്ടുവര്‍ഷം തടവ്‌

ലണ്ടന്‍: പിതാവിനെ കൊല്ലാന്‍ ഓണ്‍ലൈനില്‍ കാര്‍ ബോംബ്‌ വാങ്ങിയ ഇന്ത്യന്‍ വംശജന്‌ ബ്രിട്ടനിലെ ഒരു കോടതി എട്ടുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. ഗുര്‍തേജ്‌ സിങ്‌ രണ്‍ധാവയാണു ശിക്ഷിക്കപ്പെട്ടത്‌.
ഗുര്‍തേജിന്റെ ഓണ്‍ലൈനില്‍ കാര്‍ ബോംബ്‌ വാങ്ങാനുള്ള ശ്രമം നിരീക്ഷിച്ച നാഷണല്‍ ക്രൈം ഏജന്‍സി (എന്‍.സി.എ.) ഇയാള്‍ക്കായി കെണിയൊരുക്കി. ഡമ്മി ബോംബാണ്‌ ഓണ്‍ലൈനിലൂടെ എന്‍.സി.എ. ഗുര്‍തേജിനു കൈമാറിയത്‌. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണ്‌ ബോംബിനുവേണ്ടി രണ്‍ധാവ പണം നല്‍കിയത്‌. ഓണ്‍ലൈനില്‍ വാങ്ങാന്‍ ഉപയോഗിച്ച സ്‌ഫോടക വസ്‌തു ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുമായിരുന്നുവെന്ന്‌ എന്‍.സി.എ. ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. യാഥാസ്‌ഥിതികനായ പിതാവ്‌ തന്റെ വെള്ളക്കാരി സുഹ്യത്തിനെ അംഗീകരിക്കാന്‍ തയാറാകാത്തതാണു ഗുര്‍തേജിനെ കടുംകൈയ്‌ക്കു പ്രേരിപ്പിച്ചത്‌. കഴിഞ്ഞ മേയിലായിരുന്നു സംഭവം.

Ads by Google
Sunday 14 Jan 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW