Friday, June 08, 2018 Last Updated 40 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 03.21 PM

ഈ പ്രായത്തിനു ശേഷമുള്ള പുരുഷന്മാര്‍ക്കും ആര്‍ത്തവ വിരാമാം ഉണ്ടാകാം: ലക്ഷണങ്ങള്‍ ഇങ്ങനെ

uploads/news/2018/01/183284/menn.jpg

സ്ത്രീകളുടെ ആര്‍ത്തവവിരാമത്തെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള സംഭവമല്ല ഇത് എന്നാണു പുതിയ കണ്ടെത്തല്‍. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ് എന്നു പറയുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ഒരു പ്രതിഭാസത്തിനെ അന്ത്രോപോസ് (Andropause) എന്നാണ് വിളിക്കുന്നത്.

മേനോപോസും അന്ത്രോപോസും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. അണ്ഡത്തിന്റെ ഉത്പാദനം ഇല്ലാതാകുകയും ഹോര്‍മോണ്‍ നില കുറയുകയും ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം. എന്നാല്‍ പുരുഷന്മാരിലെ ഈ പ്രവര്‍ത്തനം വളരെ കാലത്തോളം നീണ്ടു നില്‍ക്കുന്ന അവസ്ഥയാണ്. എന്തു കൊണ്ടാണ് ഇതുണ്ടാകുന്നതെന്നത് ഇന്നും അവ്യക്തമാണ്. പുരുഷഹോര്‍മോണ്‍ ആയ ടെസ്‌ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോള്‍ ഉള്ള അവസ്ഥയാണ് അന്ത്രോപോസ്. 50 വയസ്സിനു മുകളിലാണ് ഈ അവസ്ഥ കണ്ടു വരുന്നത്. പുരുഷന്റെ പ്രത്യുല്പാദനശേഷിയും ഇതോടെ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു.

ആര്‍ത്തവവിരാമം പോലെ തന്നെയുള്ള ലക്ഷണങ്ങള്‍ ഈ അവസ്ഥയില്‍ പുരുഷനില്‍ കാണപ്പെടാം. മാനസികമായും ശാരീരികമായും ഇത് പുരുഷനെ ബാധിക്കും. ഒപ്പം ലൈംഗികജീവിതത്തിലും താല്പര്യം കുറയുന്നു. ക്ഷീണം, വിഷാദം, ഉറക്കക്കുറവ്, ഉത്തജനക്കുറവ്, മുടികൊഴിച്ചില്‍, എല്ലുകളുടെ ബലം കുറയുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം.

Ads by Google
Saturday 13 Jan 2018 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW