Sunday, June 16, 2019 Last Updated 14 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.59 PM

മാതാപിതാക്കളുടെ കൈത്താങ്ങ് കുട്ടികള്‍ക്കുണ്ടായിരിക്കണം

മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ വഹിക്കുന്ന പങ്ക് എത്രത്തോളമായിരിക്കും... സ്‌കൂളിലും, യാത്രകളിലുമെല്ലാം മാതാപിതാക്കളുടെ കൈത്താങ്ങ് കുട്ടികള്‍ക്കുണ്ടായിരിക്കണം.
uploads/news/2018/01/183279/Parenting130118a.jpg

നിരഞ്ജന വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയത് കരഞ്ഞുകൊണ്ടാണ്. അടുത്തദിവസം സ്‌കൂളില്‍ പോകാനുള്ള മടികൊണ്ടാണ്. അവള്‍ക്കെപ്പോഴും കളിച്ചുകൊണ്ടിരിക്കണം. ഇവളിങ്ങനെ മുന്നോട്ടുപോയാല്‍ എന്തുചെയ്യും. അമ്മ സ്വയം പറഞ്ഞുകൊണ്ട് മകളുടെ കൈയ്ക്കുപിടിച്ചു വീട്ടിലേക്കു നടന്നു.

കരയുന്നതിന്റെ കാരണമന്വേഷിച്ചതേയില്ല. ഇനി നീ കരഞ്ഞാല്‍ പപ്പയുടെ ബെല്‍റ്റുവച്ച് നല്ല അടി തരും. നിരഞ്ജന അമ്മയുടെ മുഖത്തേയ്ക്ക് ഭയത്തോടെ നോക്കി. വിങ്ങിക്കരഞ്ഞുകൊണ്ട് അകത്തേയ്ക്കുപോയി. മുറിയില്‍ കടന്ന് പൊട്ടിക്കരഞ്ഞു. ശബ്ദം കേട്ടല്‍ അമ്മ അടിക്കും.

ആ കുഞ്ഞുമനസിന്റെ വേദന തിരിച്ചറിയാതെ അമ്മ അടുത്ത പണിയില്‍ മുഴുകി. പല അമ്മമാരും ഇങ്ങനെയാണ്. മക്കളെ തിരിച്ചറിയാത്ത , അവരുടെ വിഷമങ്ങളറിയാതെ ദേഷ്യപ്പെടും. പിന്നീട് നിരഞ്ജനക്ക് എന്തു സംഭവിച്ചിരിക്കാം.

രാവിലെ മകള്‍ എഴുന്നേറ്റ് വരാത്തത് എന്താണെന്ന ചിന്തയില്‍ മുറിയില്‍ കയറി നോക്കിയപ്പോ മുറിയാകെ അലങ്കോലമായി കിടക്കുന്നു. സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞു, ബെഡ്ഡ് വലിച്ചുകീറി മകള്‍ ബോധമറ്റു കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

അവളെയുമെടുത്ത് ആശുപത്രിപ്പടികള്‍ ഓടിക്കയറുമ്പോള്‍ ആ അമ്മയുടെ കണ്ണില്‍നിന്നൊരു തുള്ളി കണ്ണീരടര്‍ന്നു വീണു. തന്റെ മകളെ ഇത്തിരിയൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ അവളുടെ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍... അവളോട് സംസാരിച്ചിരുന്നെങ്കില്‍... ഇങ്ങനെ പല ചിന്തകള്‍ ആ മനസിലൂടെ കടന്നുപോയി.

പല മാതാപിതാക്കളും മക്കളെ തിരിച്ചറിയാതെ അവരുടെ വേദനയ്ക്ക് പരിഹാരം കാണാതെയാണ് ജീവിക്കുന്നത്. സ്വന്തം വീട്ടില്‍ മക്കള്‍ക്ക് സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയാതെ ജീവിക്കുന്ന മാതാപിതാക്കള്‍ക്കായി.

uploads/news/2018/01/183279/Parenting130118b.jpg

മാതാപിതാക്കളറിയാതെ...


മക്കളെ സ്‌കൂളില്‍ വിട്ടുകഴിഞ്ഞാല്‍ തങ്ങളുടെ കടമ തീര്‍ന്നുവെന്ന് കരുതുന്ന മാതാപിതാക്കളാണധികവും. മാതാപിതാക്കളറിയാതെ മക്കളുടെ ജീവിതത്തില്‍ എന്തൊക്കെയായിരിക്കാം സംഭവിക്കുന്നത്.

നിരഞ്ജനയുടെ മാതാപിതാക്കളറിയാതെ അവളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്നോ? സ്‌കൂളിലെ ഒരധ്യാപകന്‍ അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

നിരഞ്ജനയെയുംകൊണ്ട് സൈക്കോളജിസ്റ്റിനരികെ എത്തിയ മാതാപിതാക്കള്‍ ഇതുകേട്ട് ഞെട്ടി. തങ്ങളുടെ മകള്‍ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് ഒന്നു സംസാരിക്കാന്‍പോലും കഴിഞ്ഞില്ല.

കരഞ്ഞുകൊണ്ട് ബസില്‍ നിന്നിറങ്ങിയപ്പോള്‍ അവളോടൊന്നു സംസാരിച്ചിരുന്നെങ്കില്‍ അവളുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവളെയൊന്നാശ്വസിപ്പിച്ചിരുന്നെങ്കില്‍ അവളുടെ മനസിങ്ങനെ തകര്‍ന്നുപോകുമായിരുന്നില്ല.

മക്കള്‍ സ്‌കൂളില്‍ പോകുമ്പോഴും. ബന്ധുവീടുകളില്‍ പോകുമ്പോഴും അവരുടെ ഓരോ ചലനങ്ങളിലും കുട്ടികളെ അറിയാന്‍ അവരുടെ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകണം.

ചോദിച്ചറിയാം


കുട്ടികള്‍ സ്‌കൂളില്‍നിന്നു വരുമ്പോള്‍ മുഖമൊന്നു വാടിയിരുന്നാല്‍ അതിന്റെ കാര്യം ചോദിച്ചറിയാം, പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലായെങ്കില്‍ എപ്പോഴും മുറിയില്‍ തന്നെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ കുട്ടികളുടെ മനസിലേക്ക് കയറിക്കൂടി അവരുടെ പ്രശ്‌നമെന്തെന്ന് തിരിച്ചറിഞ്ഞ് പരിഹാരം നിര്‍ദേശിക്കാം.

മാതാപിതാക്കളുടെ ഒരു തലോടല്‍, സ്‌നേഹപൂര്‍വമുള്ള സംസാരമിവയെല്ലാം കുട്ടികളെ സന്തോഷാവസ്ഥ മറിച്ച് മാതാപിതാക്കള്‍ക്ക് തങ്ങളില്‍ ഒരു ശ്രദ്ധയുമില്ലായെന്നറിഞ്ഞാല്‍ കുട്ടികള്‍ അവര്‍ക്കു തോന്നുന്നവിധത്തില്‍ ജീവിക്കും.

uploads/news/2018/01/183279/Parenting130118c.jpg

ഫാഷന്‍ഭ്രമം


പെണ്‍കുട്ടികള്‍ പൊതുവെ ഫാഷന്‍ഭ്രമമുള്ളവരാണ്. അതിത്തിരി കൂടിയെന്നുതോന്നുന്നുവെങ്കില്‍ ശക്തമായ ഭാഷയില്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം. വസ്ത്രം ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാല്‍ വസ്ത്രധാരണം എങ്ങനെയായിരിക്കണമെന്ന് മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം. കുട്ടികള്‍ക്ക് തോന്നുവിധമുള്ള വസ്ത്രധാരണം ഒഴിവാക്കണം.

സ്ലിം ആകണോ?


ഭക്ഷണം കഴിക്കാതെ സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍, വീട്ടില്‍നിന്ന് കൊണ്ടുപോകുന്ന ഉച്ചഭക്ഷണംപോലും കഴിക്കാറില്ലായെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം ചോദിച്ചാല്‍ സ്ലിം ആകണമെന്ന ഉത്തരമായിരിക്കും നല്‍കുന്നത്.

സ്ലിം ആകണമെങ്കില്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ മതിയെന്ന ചിന്താഗതിക്കാരാണ് കുട്ടികള്‍. ഭക്ഷണം കഴിക്കാതിരുന്നാല്‍ ആരോഗ്യം നശിക്കുകയാണ് ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം.

മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുകയും ശാസിക്കുകയും വേണം. അവരെ അവഗണിക്കുന്നുവെന്ന ചിന്തയുണ്ടാകരുത്.

അവരുടെ ജീവിതത്തില്‍ തങ്ങളുടെ മാതാപിതാക്കളുടെ പിന്തുണയുമുണ്ട് എന്ന തിരിച്ചറിവ് സ്‌കൂളില്‍, യാത്രകളില്‍, വസ്ത്രധാരണത്തില്‍, പഠനത്തില്‍, ഭക്ഷണവേളകളില്‍ എല്ലായിടത്തും മാതാപിതാക്കള്‍ കൂടെയുണ്ട് എന്ന തോന്നല്‍ കുഞ്ഞുങ്ങളെ നേര്‍വഴിയിലേക്ക് നയിക്കും.

Ads by Google
Saturday 13 Jan 2018 02.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW