Thursday, April 25, 2019 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.55 PM

കുഞ്ഞിന്റെ അസുഖം എങ്ങനെ തിരിച്ചറിയാം?

uploads/news/2018/01/183277/weeklykid130118a.jpg

കുഞ്ഞുങ്ങളിലെ ചെറിയ രോഗങ്ങള്‍ പോലും മാതാപിതാക്കളില്‍ വലിയ ആശങ്കയുണര്‍ത്താറുണ്ട്. ചുമ, ശ്വാസംമുട്ടല്‍, മൂക്കടപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ കാണുമ്പോള്‍ ന്യൂമോണിയയാണോ എന്നാണു പല രക്ഷിതാക്കളുടെയും പേടി. അതു കണ്ടുപിടിക്കാന്‍ ഒരു വഴിയുണ്ട്.

പനി ഇല്ലാത്തപ്പോള്‍, അതായത് ഒരു ഡോസ് പാരസെറ്റമോള്‍ നല്‍കി പനി ശമിച്ചു കഴിഞ്ഞ് കുഞ്ഞ് ശാന്തനായിരിക്കുമ്പോള്‍, കുഞ്ഞിന്റെ ശ്വസനവേഗത എണ്ണിനോക്കണം. ഒരു മിനിറ്റില്‍ എത്രപ്രാവശ്യം ശ്വാസമെടുക്കുന്നു എന്നാണു നോക്കേണ്ടത്.

രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ ശ്വസനത്തിന്റെ നിരക്ക് 60 ല്‍ താഴെയും രണ്ടു മാസത്തിനും രണ്ടു വയസ്സിനും ഇടയ്ക്ക് 50 ല്‍ താഴെയും രണ്ടിനും അഞ്ചിനും ഇടയ്ക്ക് 40 ല്‍ താഴെയും അതിനു മുകളിലുള്ള പ്രായത്തില്‍ 30 ല്‍ താഴെയുമാണ് വേണ്ടത്. ഇതില്‍ കൂടുതലുണ്ടെങ്കില്‍ ന്യൂമോണിയ പോലെയുള്ള രോഗങ്ങള്‍ ആവാന്‍ സാധ്യതയുണ്ട്.

അങ്ങനെയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകിക്കരുത്. ഇടയ്ക്കിടെ ചുമ വരുന്നുവെങ്കില്‍, ഓടിയാല്‍, ചാടിയാല്‍, ചിരിച്ചാല്‍, കരഞ്ഞാല്‍, പിന്നെ രാത്രിയും വെളുപ്പിനുമൊക്കെയായി ചുമയ്ക്കുന്നുവെങ്കില്‍ ആസ്ത്മ ആവാന്‍ സാധ്യതയുണ്ട്. ആസ്ത്മ നിയന്ത്രിച്ചുനിര്‍ത്താനും സുഖപ്പെടുത്താനും ഇന്ന് ധാരാളം മരുന്നുകളുണ്ട്.

മൂക്കടപ്പുകൊണ്ടാണ് ശ്വാസംമുട്ടലെങ്കില്‍ കുഞ്ഞിന് വായ് അടച്ചുപിടിക്കാന്‍ പ്രയാസമായിരിക്കും. കണ്ണുനീരിന്റെ രസമുള്ള ഉപ്പുവെള്ളം തിളപ്പിച്ചാറിച്ചത് ഒന്നോ രണ്ടോ തുള്ളി മൂക്കിലൊഴിച്ചാല്‍ മൂക്കടപ്പ് മാറും.

Ads by Google
Saturday 13 Jan 2018 02.55 PM
Ads by Google
Loading...
TRENDING NOW