Thursday, April 12, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.15 PM

ജിയോയ്ക്ക് മറുപടിയുമായി എയര്‍ടെലിന്റെ പുതിയ ഓഫര്‍

Jio, Airtel

എയര്‍ടെല്‍ വീണ്ടും പുതിയ ഓഫറുമായി രംഗത്. ജിയോയുടെ 398 രൂപയുടെ പ്ലാനിന് കീഴിലുള്ള സമാന ഓഫറുകളുമായി 399 രൂപയുടെ പുതിയ പ്ലാനാണ് എയര്‍ടെല്‍ പുറത്തിറക്കിയത്. പ്രതിദിനം 1.5 ജിബി 3ജി/4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍( ലോക്കല്‍, എസ്ടിഡി, റോമിങ്) , ദിവസേന 100 എസ്എംഎസ് എന്നിവയാണ് 399 രൂപയുടെ ഓഫറിനൊപ്പം എയര്‍ടെല്‍ നല്‍കുന്നത്. ഓഫറിന്റെ വാലിഡിറ്റി 70 ദിവസമാണ്.

എന്നാല്‍, പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയും( അതിന് ശേഷം 64 kbps വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റയും), രാജ്യത്തെ ഏത് നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസം 100 എസ്എംഎസ് ഒപ്പം ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷനുമാണ് റിലയന്‍സ് ജിയോയുടെ 398 രൂപയുടെ ഓഫര്‍ പായ്ക്കിലുള്ളത്. ഈ ഓഫറിന്റേയും വാലിഡിറ്റി 70 ദിവസം തന്നെയാണ്.

28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയാണ് എയര്‍ടെലിന്റെ 399 രൂപയുടെ പാക്കില്‍ നേരത്തെ എയര്‍ടെല്‍ നല്‍കിയിരുന്നത്. ഈ ഓഫര്‍ പരിഷ്‌കരിച്ചത് കൂടാതെ 448 രൂപയുടെ പ്ലാന്‍ കാലാവധി 70ല്‍ നിന്നും 82 ദിവസമായും എയര്‍ടെല്‍ വര്‍ധിപ്പിച്ചു. നേരത്തെ ജിയോയുടെ 199 രൂപയുടെ പ്ലാനിനെ നേരിടാന്‍ അതേ തുകയില്‍ എയര്‍ടെലും ഓഫര്‍ ഇറക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW