ദോഹ: ഇതര രാഷ്ട്രീയ സംഘടനകള്അവരുടെ വനിതാവിഭാഗങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കുമ്പോൾ മുസ്ലിം ലീഗ് വനിതാവിഭാഗത്തിലൂടെ കുടുംബത്തിലെ ശാക്തീകരണമാണ് ലക്ഷ്യമാക്കുന്നതെന്ന്എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ. നാദാപുരം മണ്ഡലം കെ എം സി സി ദ്വിദിന സമ്മേളനത്തോടുനുബന്ധിച്ച് നടന്ന കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . ഇന്നത്തെ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സ്ത്രീലസംഘടനകളാണ്.ഓരോ ഓരോ ദിവസവും ഓരോ നിമിഷവും ഓരോ ആവിശ്യങ്ങൾക്ക് വേണ്ടി വ്യത്യസ്തമായ സ്ത്രീ സംഘടനകളാണ് ഉദയം കൊളളുന്നത്.. മുസ്ലിം ലീഗ് വനിതാസംഘടന ഉണ്ടാക്കിയപ്പോൾ പുച്ഛിച്ച് തളളിയവരും അവഹേളിച്ചവരും ഉണ്ടായിരുന്നു .
പക്ഷേ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ ഉൾപ്പെടുയുളള നേതാക്കൾ അവരെ ഉപദേശിച്ചത് ജാഥ നടത്താനും മാർച്ച് ചെയ്യാനുമല്ല. മറിച്ച് ഈ സമുദായത്തിൻറെ കാവൽക്കാരിയായി കുടുബത്തിൻറെ നാഥ വിളക്കായിട്ട് ഒരു ദൌത്യമാണ് നിങ്ങൾ ചെയ്യേണ്ടത് എന്നാണ് .അതാണ് മുസ്ലിം ലീഗിൻറെ രാഷ്ട്രീയം. ഈ രാഷ്ട്രീയം മക്കളിലൂടെ പകർന്നു നൽകണമെന്നു ഫാത്തിമ തല് ലിയ കുടുബങ്ങളെ ഓർമ്മപ്പെടുത്തി. ഖത്തർ കെ എം സി സി ഉപദേശക സമിതി ചെയർമാൻ പി എസ്എ ച്ച് തങ്ങൾ ഉദ്ഘാടനം ചെയ്തു . മമ്മു കെട്ടുങ്ങൽ അധ്യക്ഷനായിരുന്നു .ജാഫർ തയ്യിൽ ,അസീസ് നരിക്കുനി ആശംസാ പ്രസംഗം നടത്തി. പരിപാടുയോടനുബന്ധിച്ച് നുറുകണക്കിനു കുടുബങ്ങൾ പങ്കെടുത്ത പാചകമൽസരവും, കുട്ടികളുടെ ഒപ്പന, ജയൻ ഓർമയുടെ മാജിക്ക് ഷോ തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു .
പുണ്ഡിങ്ങ് മൽസരത്തിൽ സാജിദ ത്യശ്ശൂർ, സജ്ന നൌഷാദ് കൊല്ലം, ജുന അശ്റഫ് മലപ്പുറം എന്നിവർ യഥാക്രമം ഒന്നു രണ്ടു മൂന്നു സ്ഥാനങ്ങളും പായസ മൽസരത്തിൽഫൌസ്യ മനാഫ് , ഡെന്നീസ് ഷംനാസ് , നദീറ കുറ്റ്യാടി എന്നിവർ യഥാക്രമം ഒന്നു രണ്ടു മൂന്നു സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സലാം ബീട്ടിക്കൽ, പി എ തലായി,ശംസുദ്ദീൻ വാണിമേൽ, സിദ്ദ ലുബിനാസ്, നൌഷാദ് ഫ്ലോറൻസ , സൽമാൻ എളയടം എന്നിവർനൽകി.പങ്കെടുത്തവരിൽനിന്നും നടത്തിയ ലക്കി ഡ്രോ വിജയിക്ക് അശ്റഫ് ഗ്രാൻഡക്സ് നൽകി ,അബ്ദുന്നാസർ നാച്ചി, പി വി മുഹമ്മദ് മൌലവി, ഫൈസൽ അരോമ , മമ്മു പുളിയത്തിങ്കൽ, മണ്ഡലം ഭാരവാഹികളായ ഹുസൈൻ കെ വി, അസിസ് കല്ലറക്കൽ, മഹമൂദ് പുന്നക്കൽ, അനീസ് നരിപ്പറ്റ അശ്റഫ് അമ്മാങ്കണ്ടി സംബന്ധിച്ചു . ജാഫർ വാണിമേൽ സ്വാഗതവും നൌഫൽ കളളാട്ട് നന്ദിയും പറഞ്ഞു
മുഹമ്മദ് ഷഫീക്ക് അറക്കല്