ആട് 2 വിന്റെ വൻവിജയത്തിനുശേഷം ജയസൂര്യ നായകനാവുന്ന ‘ക്യാപ്റ്റൻ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതകഥയാണ് ക്യാപ്റ്റൻ. പ്രജേഷ് സെൻ ആണ് സംവിധായകൻ.
ഇതാദ്യമായാണ് ജയസൂര്യ ഒരു ബയോപ്പിക്കിൽ അഭിനയിക്കുന്നത്. ഒരു സ്പോർട്സ് മൂവി എന്ന നിലയിൽ ഫുട്ബോൾ സിനിമാ ആരാധകർ ഒരു പോലെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ക്യാപ്റ്റൻ. അനു സിതാര വി.പി. സത്യന്റെ ഭാര്യ അനിതാ സത്യന്റെ റോളിലെത്തുന്നു. ഗുഡ് വിൽ എൻറർടെയിന്റ്മെന്റ് ആണ് ക്യാപ്റ്റനെ പ്രേക്ഷകരിലേക്കെത്തുന്നത്.
ടീസർ നല്ല രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്. സിനിമയിലെ ഫുട്ബോൾ രംഗങ്ങൾ എങ്ങനെയുണ്ടാവും എന്ന ആരാധകരുടെ ആകാംക്ഷയെ ചൂഷണം ചെയ്ത ട്രെയിലറാണ് പുറത്തു വന്നത്. ശരീരഭാരം കൂട്ടി ഒരു സ്പോർട്സ്മാന്റെ ശരീര ഭാഷയോടെയാണ് ജയസൂര്യ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.