Saturday, January 13, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 11.57 AM

ഖത്തറിന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ച് യു എ ഇ വിമാനം :യു എന്നില്‍ പരാതിസമര്‍പ്പിച്ചു

uploads/news/2018/01/183234/gulf130118a.jpg

ദോഹ: യു എ ഇയുടെ യുദ്ധവിമാനം ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി യു എന്നില്‍ ഖത്തറിന്റെ പരാതി. കഴിഞ്ഞ ഡിസംബര്‍ 21ന് രാവിലെ 9.45നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നതെന്ന് യു എന്നിലെ ഖത്തറിന്റെ സ്ഥിരം അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സൈഫ് ആല്‍ താനിയെ ഉദ്ധരിച്ചു ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയുടെ 0403 എന്ന കോഡ് വഹിക്കുന്ന വിമാനം 460 നോട്ട് വേഗത്തില്‍ 33400 അടി ഉയരത്തില്‍ ഖത്തറിന്റെ സോണിലൂടെ ഒരു മിനുട്ട് നേരം പറന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇങ്ങനെ പറക്കാന്‍ ഖത്തര്‍ അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. യു എന്‍ സെക്രട്ടറി ജനറലിനും യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റിനും ഖത്തര്‍ പ്രതിനിധി ഇതേക്കുറിച്ച് പ്രത്യേകം പരാതികള്‍ നല്കിയിട്ടുണ്ട്. ഖത്തറിന്റെ പരമാധികാരത്തിന്റെയും ഭൂപരിധിപരമായ ഭദ്രതയുടെയും അന്തര്‍ദേശീയ നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണ് പ്രസ്തുത സംഭവമെന്ന് ശൈഖ ആലിയ കുറ്റപ്പെടുത്തി. ഖത്തറിനെതിരെ യു എ ഇ തുടരുന്ന ഏകപക്ഷീയ നടപടികളുടെ തുടര്‍ച്ചയാണ് ഇതെന്നും ഇത്തരം നടപടികള്‍ മേഖലയുടെ സുസ്ഥിരതക്കും സുരക്ഷക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള ഏതൊരു ഇടപെടലും ഖത്തര്‍ അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. നിയമ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ അതിര്‍ത്തികളും വ്യോമമേഖലയും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ അന്തര്‍ദേശീയ നിയമങ്ങള്‍ക്കു വിധേയമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഖത്തര്‍ നിര്‍ബന്ധിതമാകുമെന്നും ശൈഖ ആലിയ അറിയിച്ചു.


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Saturday 13 Jan 2018 11.57 AM
YOU MAY BE INTERESTED
TRENDING NOW