തീരത്ത് തിരമാലകള്‍ പ്രതീക്ഷിച്ചു നിന്നവര്‍ക്കു മുന്നില്‍ മഞ്ഞുപാളികള്‍ അടിച്ചു കയറിയാലോ? ചിത്രകഥ പോലെയല്ല. അമേരിക്കയിലെ നോര്‍ത്ത് കാരൊലിനയില്‍ നിന്നുള്ള ഈ അപൂര്‍വ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണിത്. അതിശൈത്യത്തെ തുടര്‍ന്നാണ് തിരമാലകള്‍ക്കു പകരം മഞ്ഞുപാളികള്‍ അടിച്ചു കയറിയത്. കിഴക്കന്‍ അമേരിക്കയിലും, കാനഡയിലും കടുത്ത ശൈത്യത്തിന്റെ പിടിയിലാണ്. പല ഭാഗങ്ങളിലും മൈനസ് 50 ഡിഗ്രിയില്‍ താഴെയാണ് താപനില രേഖപ്പെടുത്തുന്നത്.
നോര്‍ത്ത് കാരൊലിനയിലെ കടലിനു സമീപമുള്ള ബ്ലൂ പോയിന്റ് റസ്റ്റോറന്റിലെ ജീവനക്കാരനായ ബ്രാന്‍ഡണ്‍ ബാന്‍ക്രോഫ്റ്റാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നാലടിയോളം കനത്തിലാണ് മഞ്ഞുപാളികള്‍ കരയിലേയ്ക്ക് അടിച്ചു കയറിയത്. മഞ്ഞുപാളികളും, ശീതക്കാറ്റും തീരത്തേക്ക് അഞ്ഞടിക്കുന്നത് അതില്‍പ്പെട്ട് കപ്പലത്തുറയിലെ തൂണുകള്‍ ഉള്‍പ്പെടെ ആടിയുലയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.