Saturday, January 13, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 09.45 AM

കരണ്‍ അതിഥികള്‍ക്ക് വിഷം വിളമ്പുമെന്ന് കങ്കണ

uploads/news/2018/01/183218/kankana.jpg

കരണ്‍ ജോഹറും കങ്കണ റണാവത്ത് വാക്ക് പോര് വളരെ പ്രസിദ്ധമാണ്. കോഫി വിത്ത് കരണില്‍ പങ്കെടുത്തപ്പോഴാണ് തര്‍ക്കം ആരംഭിച്ചത്. കരണ്‍ തന്റെ അതിഥികള്‍ക്ക് വിഷം വിളമ്പും എന്ന കമന്റില്‍ വരെ എത്തി നില്‍ക്കുന്നു ഇരുവരുടേയും തര്‍ക്കം.

ബോളിവുഡ് സൂപ്പര്‍ സംവിധായകനായ കരണ്‍ ജോഹര്‍ സ്വന്തം ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് പറഞ്ഞാണ് കങ്കണ വിവാദത്തിന് തിരികൊളുത്തിയത്. ഇതിനിടെ ഐ.ഐ.എഫ്.എ അവാര്‍ഡ് ചടങ്ങിനിടയില്‍ കരണ്‍ ഇതിനെ തിരിച്ചടിച്ചിരുന്നു. കുടുംബ മഹിമയെക്കുറിച്ച സംസാരിച്ചാണ് കങ്കണയെ പരിഹസിച്ചത്. എന്നാല്‍, ഉരളക്ക് ഉപ്പേരി പോലെ അഭിനേതാക്കളുടെ മക്കള്‍ സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ കൃഷിക്കാരിയായേനെ എന്നായിരുന്നു മറുപടി.

എല്ലാം ഒന്ന് അവസാനിച്ചു എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണ് വീണ്ടും ഇരുവരും കണ്ടുമുട്ടിയത്. കരണും രോഹിത് ഷെട്ടിയും വിധികര്‍ത്താക്കളായ ഇന്ത്യാ നെക്‌സ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന സെലിബ്രേറ്റി ചാറ്റ് ഷോയില്‍ കങ്കണ അതിഥിയായി എത്തിയിരുന്നു. വളരെ സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചത്. എന്നാല്‍, ഗെയിം സെഷനില്‍ കരണ്‍ തന്റെ അതിഥികള്‍ക്ക് എന്ത് നല്‍കുമെന്ന ചോദ്യത്തിന് വിഷം വിളമ്പുമെന്നായിരുന്നു കങ്കണയുടെ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW