Wednesday, June 20, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 08.26 AM

ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്നു; വഴങ്ങാത്തവരെ സിനിമകളില്‍ നിന്നും ഒഴിവാക്കും; ആരോപണവുമായി സജിതാ മഠത്തില്‍

Sajitha Madhathil

കൊച്ചി: മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍. നടന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഇവിടെ പതിവെന്നും സജിത പറയുന്നു.

വര്‍ഷങ്ങളായി സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലുണ്ടായഅനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും നടി അവകാശപ്പെട്ടു. എ.കെ.പി.സി.ടി.എയുടെ വജ്ര ജൂബിലിാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു നടി.

നടന്മാരുടെ ലൈംഗീക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നും അവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. സിനിമയിലെ സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നത്.

ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. പരാതിപ്പെടുന്ന നടിമാര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണെന്ന് അവര്‍ പറഞ്ഞു.

Ads by Google
Saturday 13 Jan 2018 08.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW