Saturday, April 07, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

മകരജ്യോതി ദര്‍ശനം നിശ്‌ചിത സ്‌ഥലങ്ങളില്‍ മാത്രം

ശബരിമല: സന്നിധാനത്തും പരിസരത്തും മകരജ്യോതി ദര്‍ശനത്തിനു പുതിയ സുരക്ഷിതകേന്ദ്രങ്ങള്‍ ഒരുക്കി. പാണ്ടിത്താവളം ദര്‍ശനം കോപ്ലക്‌സ്‌ പരിസരത്തും ദര്‍ശനം കോംപ്ലക്‌സിന്റെ വടക്കും തെക്കും ഭാഗത്തെ തടസം നീക്കി വാട്ടര്‍ ടാങ്കിന്‌ സമീപത്തും പുതിയ വ്യൂ പോയിന്റ്‌ കണ്ടെത്തി. പുതിയ അന്നദാനമണ്ഡപത്തിന്റെ താഴെയും മകരജ്യോതി കാണാന്‍ സൗകര്യമൊരുക്കും.
കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ സാമഗ്രികള്‍ക്കു മുകളില്‍ കയറരുതെന്നു പോലീസ്‌ അറിയിച്ചു. ബാരിക്കേഡ്‌ മറികടക്കാനോ പോലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കാനോ പാടില്ല. സുരക്ഷാ ഉപകരണങ്ങളുടെ വൈദ്യുതിബന്ധം, പരസ്‌പരബന്ധം എന്നിവ തടസപ്പെടുത്തുന്ന വിധത്തിലുള്ള ഇടപെടലുകള്‍ തീര്‍ഥാടകരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുതെന്നും പോലീസ്‌ അഭ്യര്‍ഥിച്ചു.
മൊബൈല്‍ കണക്‌ടിവിറ്റി ഉറപ്പാക്കുന്നതിനായി താല്‍ക്കാലിക ടവറുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. കൂട്ടം തെറ്റിയവര്‍ക്ക്‌ മൊബൈല്‍ഫോണിലൂടെ ഒപ്പംവന്നവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ നിന്നിടത്തു നിന്ന്‌ അല്‍പ്പം മാറിനിന്ന്‌ വീണ്ടും ശ്രമിക്കുകയോ, തൊട്ടടുത്തുള്ള സുരക്ഷാ ഉദ്യോഗസ്‌ഥരുടെ സഹായം തേടുകയോ ചെയ്യാമെന്നും പോലീസ്‌ അറിയിച്ചു.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
TRENDING NOW