Thursday, July 19, 2018 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

ശുദ്ധിക്രിയ ആരംഭിച്ചു; സന്നിധാനം മകരവിളക്കിനൊരുങ്ങി

uploads/news/2018/01/183193/re5.jpg

ശബരിമല: മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ക്കു തുടക്കമായി. തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ആദ്യം പ്രാസാദശുദ്ധിക്രിയയാണ്‌ ഇന്നലെ നടന്നത്‌. ഇന്നു ബിംബശുദ്ധി നടക്കും. ഇതിന്റെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, 25 കലശം എന്നിവയുണ്ടാകും
നാളെയാണു മകരസംസംക്രമപൂജ. സൂര്യന്‍ ധനു രാശിയില്‍നിന്നു മകരം രാശിയിലേക്കു കടക്കുന്ന ഉച്ചയ്‌ക്ക്‌ 1.47-നാണ്‌ മകരസംക്രമസമയം. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന നെയ്യാണ്‌ ഭഗവാന്‌ അഭിഷേകം കഴിക്കുക. പന്തളം കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട്‌ 6.40 ന്‌ ദീപാരാധന നടക്കുന്നതിനൊപ്പം മകരനക്ഷത്രമുദിക്കും, മകരജ്യോതി തെളിയും.
നാളെ വൈകിട്ട്‌ അഞ്ചിന്‌ ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാംപടിക്കു മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സോപാനത്ത്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ശാന്തി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയും ചേര്‍ന്ന്‌ പേടകം ഏറ്റുവാങ്ങി അയ്യപ്പനു തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും.
18-നു കളഭം. അന്നു വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. 19 വരെ മാത്രമേ ഭക്‌തര്‍ക്ക്‌ ദര്‍ശനസൗകര്യം ഉണ്ടായിരിക്കും. 20-നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം നടയടയ്‌ക്കുന്നതോടെ മകരവിളക്ക്‌ തീര്‍ഥാടനത്തിനു സമാപനമാകും.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW