Tuesday, October 16, 2018 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

പമ്പവിളക്കും പമ്പാസദ്യയും ഇന്ന്‌

ശബരിമല: പമ്പ വിളക്കും പമ്പ സദ്യയും ഇന്നു നടക്കും. എരുമേലിപ്പേട്ട തുള്ളി കരിമല താണ്ടിയെത്തുന്ന ഭക്‌തര്‍ പമ്പയിലെത്തി സദ്യയുണ്ട്‌ വൈകിട്ട്‌ പമ്പ വിളക്കിനുശേഷമാണ്‌ മലകയറുന്നത്‌.
ഇന്നു വൈകിട്ട്‌ സന്ധ്യാവന്ദനത്തിനുശേഷം പമ്പാ മണല്‍പ്പുറത്തു പമ്പ സദ്യക്കുള്ള ഒരുക്കങ്ങളാരംഭിക്കും. ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശപ്രകാരം മുന്‍കൂട്ടി നിശ്‌ചയിച്ച വിഭവങ്ങള്‍ തയാറാക്കി ഉച്ചയോടെ അയ്യപ്പഭക്‌തര്‍ പമ്പാ മണല്‍പ്പുറത്ത്‌ ഒന്നിച്ചിരുന്നാണ്‌ ഭക്ഷണം കഴിക്കുക. നിലവിളക്ക്‌ കൊളുത്തി തൂശനിലയിട്ടു വിഭവങ്ങള്‍ വിളമ്പുന്നതോടെ സദ്യയാരംഭിക്കും. അയ്യപ്പസ്വാമിക്കു നിവേദിച്ചശേഷമാണ്‌ ഭക്‌തര്‍ സദ്യയുണ്ണുക. പമ്പസദ്യയില്‍ അയ്യപ്പസ്വാമി പങ്കെടുക്കുന്നുവെന്നാണ്‌ വിശ്വാസം.
വൈകിട്ട്‌ ആറുമണിയോടെ പമ്പ വിളക്ക്‌ നടക്കും. മുള കൊണ്ട്‌ ഗോപുരങ്ങളുണ്ടാക്കി അതില്‍ മണ്‍ചെരാതുകള്‍ കത്തിച്ചശേഷം ശരണമന്ത്രങ്ങളോടെ പമ്പാ നദിയിലേക്ക്‌ ഒഴുക്കിവിടും. ഇതോടെ പമ്പാ നദി ദീപപ്രപഞ്ചമായി മാറും.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW