Thursday, July 19, 2018 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

വി.എച്ച്‌.പിയുടെ നേതൃത്വത്തില്‍ 170 കേന്ദ്രങ്ങളില്‍ പമ്പവിളക്കും പമ്പാ പൂജയും

പത്തനംതിട്ട: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പമ്പയുടെ തീരങ്ങളിലെ 170 കടവുകളില്‍ ഇന്നു പമ്പാ പൂജ നടത്തും.
ത്രിവേണി മുതല്‍ വേമ്പനാട്‌ കായല്‍ വരെയുള്ള തീരങ്ങളിലെ പ്രധാന കടവുകളും തീരങ്ങളും കേന്ദ്രീകരിച്ച്‌ ഈറ, മുള, പിണ്ടി ഇവകൊണ്ടു നിര്‍മിച്ച പമ്പ വിളക്കുകള്‍ ഒഴുക്കും. പമ്പയുടെ സംസ്‌കാരം, പരിസ്‌ഥിതി എന്നിവ സംരക്ഷിക്കണമെന്ന സന്ദേശം പകര്‍ന്നു പമ്പാ പൂജയും നടത്തും. ഇന്നു വൈകിട്ട്‌ ആറു മുതല്‍ രാത്രി 7.30 വരെയായിരിക്കും ചടങ്ങുകള്‍.
റാന്നി കടവില്‍ പമ്പാ പൂജയുടെ ഉദ്‌ഘാടനം ഹിന്ദു മലവേടര്‍ സഭ സംസ്‌ഥാന രക്ഷാധികാരിയും ആദിവാസി മൂപ്പനുമായ കെ.കെ. രാഘവന്‍ നിര്‍വഹിക്കും. ആറന്മുള സത്രക്കടവില്‍ ശബരി ബാലാശ്രമത്തിലെ കുട്ടികള്‍ പമ്പ വിളക്ക്‌ ഒഴുക്കി പൂജ നടത്തും. വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ സെക്രട്ടറി കെ.എ. വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW