Tuesday, December 18, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.22 AM

എണ്ണ തിളയ്‌ക്കുന്നു

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു. ബാരലിന്‌ 70.05 ഡോളറാണ്‌ ഇന്നലത്തെ നിരക്ക്‌. 2014 നവംബറിനു ശേഷം ഇതാദ്യമായാണ്‌ എണ്ണവില ഇത്രയും ഉയരുന്നത്‌. ആവശ്യകത കൂടിയതും ഒപെക്‌ രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതുമാണ്‌ നിലവിലെ പ്രതിസന്ധികള്‍ക്കു കാരണം. വില ഉയരുന്നത്‌ രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിപ്പിക്കും. ഫെബ്രുവരി ഒന്നിന്‌ കേന്ദ്ര ബജറ്റ്‌ അവതരിപ്പിക്കാനിരികേ ധനമന്ത്രാലയത്തിനും വിലക്കയറ്റം ബാലികേറാ മലയാകും. മൂന്നു മാസത്തിനുള്ളില്‍ എണ്ണ ബാരലിന്‌ 15 ഡോളറാണ്‌ കൂടിയത്‌.
നാണ്യപ്പെരുപ്പം വര്‍ധിക്കുന്നതോടെ അുടത്ത ആര്‍.ബി.ഐ. ധനനയത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നിക്ഷേപ സമൂഹത്തിനും തിരിച്ചടിയാണ്‌. കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷിത നാണ്യപ്പെരുപ്പ നിരക്കുകള്‍ ഇപ്പോള്‍ തന്നെ സംശയത്തിന്റെ നിഴലിലാണ്‌. അതിനാല്‍ത്തന്നെ നിരക്കുകള്‍ കുറയ്‌ക്കുമെന്ന പ്രതീക്ഷയും മങ്ങുകയാണ്‌. വര്‍ഷകവസാനത്തോടെ എണ്ണ ബാരലിന്‌ 90 ഡോളര്‍ പിന്നിടുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍. രാജ്യത്ത്‌ ദിനംപ്രതി ഇന്ധനവില ഉയരുന്നതും സര്‍ക്കാരിനു തലവേദനയാകും.
ക്രമാതീതമായി ഉയര്‍ന്ന ഇന്ധനവില പിടിച്ചു നിര്‍ത്തുന്നതിനു കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ എക്‌സൈസ്‌ തീരുവ താഴ്‌ത്തിയിരുന്നു. ഇതുമൂലം ഒരു ലിറ്റര്‍ പെട്രോളിനു രണ്ടു രൂപ കുറഞ്ഞിരുന്നു. അന്ന്‌ ഒരു ബാരലിന്‌ 60 ഡോളറിനടുത്തായിരുന്നു വില.
രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്ന സാഹചര്യത്തില്‍ പുതിയ നടപടികള്‍ എടുത്തേ മതിയാകു. ഒരോ ബാരലിലും ഉണ്ടാകുന്ന പത്ത്‌ ഡോളര്‍ വര്‍ധന രാജ്യത്തിന്റെ ബാലന്‍സ്‌ ഷീറ്റില്‍ 0.1 ശതമാനത്തിന്റെ തിരിച്ചടിയാകുമെന്നാണ്‌ പ്രമുഖ ജാപ്പനീസ്‌ സാമ്പത്തിക വിദഗ്‌ധരായ നോമുറയുടെ വിലയിരുത്തല്‍. നിലവില്‍ രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ 0.4 ശതമാനമാണ്‌ ധനക്കമ്മി. ഇന്ത്യയെ പോലെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക്‌ സാഹചര്യങ്ങള്‍ പ്രതികൂലമാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രപും ഉത്തരകൊറിയന്‍ സേഛ്വാതിപതി കിങ്‌ ജോങ്‌ ഉന്നുമായുള്ള ഭിന്നത വര്‍ധിക്കുന്നതും എണ്ണയ്‌ക്കു തിരിച്ചടിയാണ്‌. ട്രംപിന്റെ ദൃഷ്‌ടി ഇതുമൂലം ഇറാനില്‍നിന്നും ദക്ഷിണകൊറിയയില്‍നിന്നും മാറിയിരിക്കുകയാണ്‌. അമേരിക്കയുടെ എണ്ണ ഉപഭോഗം വര്‍ധിക്കുകയും ചെയ്‌തു.

YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW