Tuesday, September 18, 2018 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.07 AM

ഐ ലീഗ്‌ ഫുട്‌ബോള്‍ : ആരോസിന്റെ ഒരു ഗോള്‍ പ്രതികാരം; ഗോകുലം തോറ്റു

uploads/news/2018/01/183158/s2.jpg

കോഴിക്കോട്‌: കൗമാരപ്പടയ്‌ക്കു മുന്‍പില്‍ പരാജയം സമ്മതിച്ച്‌ ഗോകുലം കേരള എഫ്‌സി.
തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ഗോകുലം എഫ്‌.സി. ഇന്നലെ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ ഹോംഗ്രൗണ്ടില്‍ നടന്ന ഐലീഗ്‌ മത്സരത്തില്‍ ഡല്‍ഹി ഇന്ത്യന്‍ ആരോസിനോട്‌ ഏകപക്ഷീയമായ ഒരു ഗോളിനാണു പരാജയപ്പെട്ടത്‌.
77-ാം മിനുട്ടില്‍ മിഡ്‌ഫീല്‍ഡര്‍ അഭിജിത്ത്‌ സര്‍ക്കാറാണ്‌ ആരോസിന്റെ വിജയഗോള്‍ നേടിയത്‌. ആരോസിനെ അവരുടെ തട്ടകമായ ഡല്‍ഹിയില്‍ ഗോകുലം ഒരു ഗോളിന്‌ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു ഇന്നലെ അരങ്ങേറിയത്‌.
മത്സരത്തിന്റ ആദ്യ പകുതി വിരസമായിരുന്നു. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ ആരോസിന്റെ മലയാളി താരം തൃശൂരുകാരന്‍ കെ.പി. രാഹുലിന്റെ മിന്നല്‍ ക്രോസ്‌ ഗോകുലത്തിന്റെ ജിതേന്ദര്‍ സിങ്‌ പുറത്തേക്കടിച്ചുകളഞ്ഞതോടെ വലചലിപ്പിക്കാനുള്ള ആരോസിന്റെ ലക്ഷ്യത്തിന്റെ ആദ്യ മുനയൊടിഞ്ഞു.
11-ാം മിനുട്ടില്‍ ഫ്രാന്‍സിസിന്റ ഫ്രീകിക്ക്‌ നൈജീരിയക്കാരന്‍ ഒഡാഫ ഒക്കോലി ഹെഡ്‌ ചെയ്‌തതു ബാറില്‍ തട്ടി മടങ്ങി.
പന്തടക്കത്തില്‍ മികച്ചുനിന്ന ആരോസിന്റെ കുട്ടിപ്പട്ടാളത്തിനുമുന്നില്‍ ഗോകുലം വിയര്‍ത്തു. അലക്ഷ്യമായ പാസുകള്‍ ഗോകുലത്തിന്റെ താളംതെറ്റിച്ചു.
ആദ്യപകുതിയില്‍ ഗോകുലത്തിനു കൂടുതല്‍ സമയം പന്ത്‌ കൈവശം ലഭിക്കുകയും നാല്‌ കോര്‍ണറുകള്‍ ലഭിക്കുകയും ചെയ്‌തെങ്കിലും ഒന്നും ഗോളെന്ന സ്വപ്‌നത്തിലെത്തിയില്ല.
രണ്ടാം പകുതി ആരംഭിച്ചത്‌ ഇന്ത്യന്‍ ആരോസിന്റെ മിന്നല്‍ ആക്രമണത്തിലാണ്‌. 52-ാം മിനുട്ടില്‍ സഞ്‌ജീവ്‌ സ്‌റ്റാലിനെടുത്ത കോര്‍ണര്‍കിക്ക്‌ രാഹുല്‍ കണക്‌റ്റ് ചെയ്‌ത് നല്‍കിയ കിക്ക്‌ ഗോകുലം ഡിഫന്റെറെ തൊട്ടുരുമ്മി പുറത്തേക്കുപോയി.
തുടര്‍ന്നുള്ള മിനുറ്റിലും ആരോസിന്റെ റഹീം അലിയും അന്‍കിത്ത്‌ അനിലും നടത്തിയ മുന്നേറ്റവും ഗോളാക്കാനായില്ല. ഇതിനിടെ ഗോകുലം ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം നിഷ്‌പ്രഭമായി. 77-ാം മിനുട്ടിലാണ്‌ ആരോസ്‌ സ്‌കോര്‍ ചെയ്‌തത്‌.
മലയാളിതാരം കെ.പി. രാഹുല്‍ ബോക്‌സിന്‌ സമീപത്തുനിന്നു നല്‍കിയ ക്രോസ്‌ കണക്‌റ്റ് ചെയ്‌ത അഭിജിത്ത്‌ സര്‍ക്കാര്‍ കേരള വലകുലുക്കി. ഗോകുലം ഗോള്‍കീപ്പര്‍ ബിലാല്‍ ഹുസൈന്‍ പന്ത്‌ സേവ്‌ ചെയ്ാന്‍ നയടത്തിയ ശ്രമം വിഫലമായി.
തുടര്‍ന്ന്‌ ഗോകുലം മുന്നേറിയെങ്കിലും ഒടുവില്‍ ആരോസിന്‌ മുന്‍പില്‍ അടിയറവ്‌ പറയേണ്ടി വന്നു. ഗോള്‍കീപ്പര്‍ ബിലാല്‍ ഹുസൈന്‍ ഉള്‍പ്പെടെ 11 പേരും ഒരേ സമയം ആരോസിന്റെ ഗോള്‍ മുഖത്ത്‌ നിലയുറപ്പിച്ചെങ്കിലും ഗോകുലത്തിന്‌ മറുപടി ഗോള്‍ നേടാനായില്ല.

Ads by Google
Saturday 13 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW