Saturday, January 13, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.06 AM

അര്‍ജുന്റെ ഇഷ്‌ടതാരം അച്‌ഛനല്ല !

സിഡ്‌നി: ക്രിക്കറ്റ്‌ രംഗത്തേക്കു വരുന്ന എല്ലാ യുവതാരങ്ങളുടെയും പ്രചോദനവും ആരാധനാപാത്രവും സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌. ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി ഉള്‍പ്പടെയുള്ളവര്‍ സച്ചിനെ കണ്ടുപഠിച്ചാണ്‌ വളര്‍ന്നത്‌.
എന്നാല്‍ സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിന്റെ ഇഷ്‌ടതാരം അച്‌ഛനല്ല. അര്‍ജുന്‌ പ്രിയം ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിനെയും ഇംഗ്ലണ്ട്‌ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയുമാണ്‌.
ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ്‌ക്ല ബ്‌ ഓഫ്‌ ഇന്ത്യക്കായി കളിക്കുന്നതിനിടെ ഓസീസ്‌ മാധ്യമങ്ങളോടാണ്‌ അര്‍ജുന്‍ തന്റെ ഇഷ്‌ടം പറഞ്ഞത്‌. ഓസ്‌ട്രേലിയന്‍ മണ്ണില്‍ മിന്നുന്ന പ്രകടനങ്ങളുമായി അര്‍ജുന്‍ താരമായിരിക്കുയാണ്‌.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 27 പന്തില്‍ നിന്ന്‌ 48 റണ്‍സെടുത്ത താരം എതിര്‍ ടീമിന്‍റെ നാല്‌ വിക്കറ്റുകളും പിഴുതെടുത്തിരുന്നു. എന്നാല്‍ തനിക്ക്‌ മുകളിലുള്ള ക്രിക്കറ്റ്‌ പാരമ്പര്യം തരുന്ന സമ്മര്‍ദ്ദം ഏറ്റെടുക്കാറില്ലെന്നും ബോള്‍ ചെയ്യുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ ബോള്‍ ചെയ്യാനും ബാറ്റ്‌ ചെയ്യുമ്പോള്‍ ഏത്‌ ബോളറെ അടിക്കണമെന്നും അടിക്കേണ്ടയെന്നും മാത്രമേ ശ്രദ്ധിക്കാറുള്ളു എന്നും അര്‍ജുന്‍ പറയുന്നു.

Ads by Google
Saturday 13 Jan 2018 02.06 AM
YOU MAY BE INTERESTED
TRENDING NOW