Sunday, July 22, 2018 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.01 AM

നൂറാം ഉപഗ്രഹം ഭ്രമണപഥത്തില്‍ ; ചരിത്രംരചിച്ച്‌ ഐ.എസ്‌.ആര്‍.ഒ

uploads/news/2018/01/183147/d3.jpg

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത്‌ പുതുചരിത്രമെഴുതി രാജ്യത്തിന്റെ നൂറാം ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച്‌ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ.എസ്‌.ആര്‍.ഒ). കാര്‍ട്ടോസാറ്റ്‌ 2 സീരിസ്‌ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (പി.എസ്‌.എല്‍.വി.) സി-40 വിക്ഷേപണം വിജയം.
വ്യാഴാഴ്‌ച തുടങ്ങിയ കൗണ്ട്‌ഡൗണിനൊടുവില്‍ ഇന്നലെ രാവിലെ 9.28 ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍നിന്നായിരുന്നു 1323 കിലോഗ്രാം ഭാരവുമായി പി.എസ്‌.എല്‍.വി. സി-40 കുതിച്ചത്‌.
ഭൗമനിരീക്ഷണത്തിനുള്ള തദ്ദേശീയമായ രണ്ട്‌ ചെറു ഉപഗ്രഹങ്ങള്‍ക്കൊപ്പം കാര്‍ട്ടോസാറ്റ്‌-2 ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹവും 28 വിദേശ ഉപഗ്രഹങ്ങളും വഹിച്ചായിരുന്നുയാത്ര. യു.എസ്‌.എ., ഫ്രാന്‍സ്‌, ഫിന്‍ലന്‍ഡ്‌, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്‌ ഇന്ത്യന്‍ ചിറകേറിയത്‌.

Ads by Google
Saturday 13 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW