Tuesday, September 18, 2018 Last Updated 20 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.01 AM

ആണവ, രാസായുധ ഭീഷണി യാഥാര്‍ഥ്യമെന്ന്‌ കരസേനാമേധാവി

uploads/news/2018/01/183141/d6.jpg

ന്യൂഡല്‍ഹി: ഭീകരസംഘടനകളില്‍ നിന്നുള്ള രാസ, ജൈവ, കിരണ, ആണ്വായുധങ്ങളുടെ ഭീഷണി യാഥാര്‍ഥ്യമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌. ജനതയുടെ ആരോഗ്യ സമ്പത്തും വാണിജ്യമേഖലയും ഇതു തകര്‍ക്കും.
ഈ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളില്‍നിന്നു കരകയറാന്‍ ദീര്‍ഘകാലമെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയുടെ അതിര്‍ത്തി അതിക്രമിച്ചു കടക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല. ചൈന ശക്‌തമായ രാഷ്‌ട്രമാണെങ്കിലും ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യ പ്രാപ്‌തമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ അടിച്ചമര്‍ത്തണമെന്നു യു.എസ്‌. പാകിസ്‌താനു മുന്നറിയിപ്പ്‌ നല്‍കിയതു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും സേനാ മേധാവി പറഞ്ഞു.

Ads by Google
Saturday 13 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW