Monday, April 23, 2018 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.55 AM

യു.ഡി.എഫ്‌. വിട്ടു; ജെ.ഡി.യു. ഇടതുമുന്നണിയുമായി ചര്‍ച്ചയ്‌ക്ക്

uploads/news/2018/01/183121/k3.jpg

തിരുവനന്തപുരം : യു.ഡി.എഫ്‌. വിടാനുള്ള ജെ.ഡി.യു. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌, സംസ്‌ഥാന സമിതി യോഗങ്ങളിലെ തീരുമാനങ്ങള്‍ക്കു സംസ്‌ഥാന കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം. യു.ഡി.എഫ്‌. വിടാനും എല്‍.ഡി.എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചുള്ള പ്രമേയം സംസ്‌ഥാന കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. മുന്നണി പ്രവേശനം സംബന്ധിച്ച്‌ ഇടതുനേതാക്കളുമായി ചര്‍ച്ച നടത്താന്‍ എം.പി. വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തി.
വര്‍ഗീയതയ്‌ക്കെതിരേ ഇടതുപക്ഷ-മതേതര-ജനാധിപത്യകക്ഷികളുടെ ഐക്യം ശക്‌തിപ്പെടണമെന്ന ദേശീയ വീക്ഷണത്തിലുള്ള പ്രമേയം പറയുന്നു. കേരളത്തിലെ സാഹചര്യത്തില്‍ വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷമാണ്‌ കൂടുതല്‍ ഫലപ്രദമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ്‌ അവരുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതെന്നു വ്യക്‌തമാക്കുന്ന പ്രമേയം ഏകകണ്‌ഠമായാണ്‌ കൗണ്‍സില്‍ അംഗീകരിച്ചത്‌. ഒന്‍പതു വര്‍ഷത്തെ യു.ഡി.എഫ്‌. ബന്ധമാണ്‌ ഇതോടെ അവസാനിച്ചത്‌.
ഫെബ്രുവരി പത്തിനകം ജില്ലാ കമ്മിറ്റികളും മറ്റ്‌ പ്രവര്‍ത്തകയോഗങ്ങളും വിളിക്കും. ഏപ്രില്‍, മേയ്‌ മാസങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടുമായി മേഖലാ സമ്മേളനങ്ങളും നടത്തിയതിനു ശേഷമാകും ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച തുടങ്ങുക.
ജെ.ഡി.യുവിന്റെ രാഷ്‌ട്രീയ തീരുമാനം സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടിറ കാനം രാജേന്ദ്രനും സ്വാഗതം ചെയ്‌തതില്‍ സന്തോഷമുണ്ടെന്നു വീരേന്ദ്രകുമാര്‍ പറഞ്ഞു. പാര്‍ട്ടി ചുമതലപ്പെടുത്തിയതനുസരിച്ച്‌ ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തും. തദ്ദേശസ്‌ഥാപനങ്ങളിലെ അധികാരം പങ്കിടലും മറ്റും പ്രാദേശികമായി ചര്‍ച്ച ചെയ്‌ത്‌ ജില്ലാ കമ്മിറ്റികള്‍ തീരുമാനമെടുക്കും. തദ്ദേശ സ്‌ഥാപനങ്ങളിലെ ജെ.ഡി.യു. പ്രതിനിധികള്‍ക്ക്‌ തന്റെ വിപ്പാകും ബാധകം.
ബി.ജെ.പി-എന്‍.ഡി.എ. ഭരണത്തിനെതിരേ ഇടതുപക്ഷ-മതേതരപ്രസ്‌ഥാനങ്ങളും സോഷ്യലിസത്തിലും ഇടതുപക്ഷത്തിലും വിശ്വസിക്കുന്നവരും സമവായത്തിലെത്തേണ്ടതുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Ads by Google
Saturday 13 Jan 2018 01.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW