Monday, June 04, 2018 Last Updated 51 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 09.04 PM

ലാന്‍ഡ് റോവര്‍ സ്‌റ്റൈലില്‍ പുതിയ എസ്യുവിയുമായി ടാറ്റ

tata q501, tata

ലാന്‍ഡ് റോവര്‍ പ്ലാറ്റ്‌ഫോമില്‍ പ്രീമിയം എസ്യുവിയുമായി ടാറ്റ. 'ക്യു 501' എന്ന കോഡ് നാമത്തിലാണ് ടാറ്റ ഈ എസ്യുവിയെ അവതരിപ്പിക്കുന്നത്. എല്‍550 പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഈ എസ്യുവിക്ക് ഡിസൈനില്‍ ലാന്‍ഡ് റോവര്‍ എസ്യുവികളോട് സാമ്യതയുണ്ട്. 2019 ഓടെ പുതിയ എസ്യുവിയുമായി ടാറ്റ വിപണിയില്‍ എത്തുന്നതായിരിക്കും. 2018 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ഈ വാഹനത്തിന്റെ അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലാന്‍ഡ് റോവര്‍ വിഷന്‍ കോണ്‍സ്‌പെറ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രൂപകല്പന എന്നാണ് സൂചന. 2.0 ലിറ്റര്‍ ഡീസല്‍ കരുത്തിലായിരിക്കും പുതിയ എസ്യുവി അവതരിക്കുക. ജീപ്പ് കോമ്പസ്, ഫോര്‍ച്യൂണര്‍, എന്‍ഡവര്‍ എന്നിവയോട് മത്സരിക്കാനായിരിക്കും ടാറ്റയുടെ പുതിയ എസ്യുവി എത്തുക.

Ads by Google
Ads by Google
Loading...
TRENDING NOW