Thursday, April 12, 2018 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 08.46 PM

മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് സംഘപരിവാര്‍ ഭീഷണി നേരിട്ട പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Bajrangdal activist, Suicide

ബംഗളുരു: സംഘപരിവാര്‍ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ സന്തോഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതേ കേസില്‍ നേരത്തെ യുവമോര്‍ച്ച നേതാവ് എം.വി അനില്‍ അറസ്റ്റിലായിരുന്നു.

വാട്‌സ്ആപ്പ് ചാറ്റില്‍ തനിക്ക് മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധന്യശ്രീയ്‌ക്കെതിരെ ഭീഷണിയും അവഹേളനവുമുണ്ടായി. ഇപ്പോള്‍ അറസ്റ്റിലായ സന്തോഷ് വീട്ടിലേക്ക് വിളിച്ച് ധന്യശ്രീയെ ഭീഷണിപ്പെടുത്തി. തലയില്‍ തട്ടിമിട്ട ചിത്രം ധന്യശ്രീ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചായിരുന്നു ഭീഷണി.

മകളെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യുവമോര്‍ച്ച ഭീഷണി മുഴക്കി. തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ നേരിട്ടെത്തി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ധന്യശ്രീയുടെ അമ്മ സരസ്വതി സുവര്‍ണ പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്.

ഇനിയും അപമാനം സഹിക്കാനാകില്ലെന്നും താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും വ്യക്തമാക്കി ധന്യശ്രീ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW