Friday, January 12, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 08.10 PM

വീട്ടില്‍ പ്രേതബാധ ഉണ്ട് എന്ന് ഉടമസ്ഥന്‍ പറഞ്ഞു, നിലവറയില്‍ വല്ലാത്ത തണുപ്പ്, ഞാനും ഒരു ക്യാമറയും മാത്രം: ആദം ജോണിലെ ആ രംഗം ചിത്രീകരിച്ച സമയത്തെ കുറിച്ചു ലെന

uploads/news/2018/01/182997/lena.jpg

പൃഥ്വിരാജ് ചിത്രം ആദം ജോണിന്റെ ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചു ലെന പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ലെന ചിത്രീകരണത്തിനിടയിലുണ്ടായ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.

ആദം ജോണില്‍ കാണിക്കുന്ന സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്റെ ഉടമസ്ഥര്‍ തന്നെ അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുണ്ട്.

കുറച്ചുനേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. വല്ലാത്ത ഒരുതരം തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നി. ഒരു കാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു. പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ നില്‍ക്കില്ല ലെന പറയുന്നു.

Ads by Google
Friday 12 Jan 2018 08.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW