Tuesday, October 23, 2018 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 05.20 PM

അമ്മയെ കണ്ടു കുഞ്ഞു പാളം മുറിച്ചു കടന്നു, ആലറിവിളിച്ചു കൊണ്ടു മുത്തച്ഛന്‍ പിന്നാലെ, ട്രെയിന്‍ നിര്‍ത്താന്‍ ലോക്കോ പൈലറ്റിന്റെ ശ്രമം പാഴായി: ഹൃദയം മരവിപ്പിക്കുന്ന ദാരുണ സംഭവം നടന്നത് ഇങ്ങനെ

uploads/news/2018/01/182978/accidant.jpg

കൊല്ലം കരുനഗപ്പള്ളിയില്‍ ക്ലാസ് കഴിഞ്ഞു വീട്ടിലേയ്ക്കു വരികയായിരുന്നു എല്‍ കെ ജി വിദ്യാര്‍ത്ഥനിയും മുത്തച്ഛനും ട്രെയിന്‍ തട്ടി മരിച്ചു. വ്യാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.തഴവ കടത്തൂര്‍ അമ്പിശ്ശേരി തൈക്കാവിലെ ഇമാം ദാറുല്‍ ഫൈസിലില്‍ ഇസ്മയില്‍ കുട്ടി(55)യും ചെറുമകള്‍ അയ്ദ(6)യുമാണു ദാരുണമായി കൊല്ലപ്പെട്ടത്. മുത്തച്ഛന്‍ കുട്ടിയെ സ്‌കൂളില്‍ നിന്നു വിളിച്ചു കൊണ്ടു വരുമ്പോള്‍ പാളത്തിനപ്പുറം കുട്ടിയുടെ ഉമ്മ നില്‍ക്കുകയായിരുന്നു.

ഉമ്മയെ കണ്ടതും കുട്ടി പാളത്തിലേയ്ക്ക് ഓടി കയറുകയായിരുന്നു. ഈ സമയം എറണാകുളം മെമു കടന്നു വരുന്നതു കണ്ട് ഇസ്മായില്‍ ആലറി വിളിച്ചു കൊണ്ടു കുട്ടിയെ രക്ഷിക്കാനായി പാളത്തിലേയക്ക് ഓടിക്കയറി. രക്ഷിക്കാനായി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചു എങ്കിലും ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ ഇടിച്ചപ്പോള്‍ ഉണ്ടായ വലിയ ശബ്ദത്തെ തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടി.

കുറച്ചു മുന്നോട്ട് നീങ്ങി ട്രെയിന്‍ നിന്നു. ഓടിക്കൂടി നാട്ടുകാര്‍ക്ക് ആദ്യം കാര്യം മനസിലായില്ല എങ്കിലും പിന്നീട് മുത്തച്ഛനും കൊച്ചുമകളും പാലത്തിന്റെ ഇരുവശത്തുമായി മരിച്ചു കിടക്കുന്നതു കാണുകയായിരുന്നു. 10 മിനിറ്റോളം മെമു സംഭവ സ്ഥലത്തു നിര്‍ത്തിയിട്ടു. 31 വര്‍ഷമായി പള്ളി ഇമാമായും മദ്രസ അധ്യാപകനായും
പ്രവര്‍ത്തിച്ചു വരിയായിരുന്നു ഇസ്മായില്‍ കുട്ടി.

Ads by Google
Friday 12 Jan 2018 05.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW