Friday, April 06, 2018 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 03.22 PM

പശുവിനെ സിനിമയില്‍ എടുക്കേണ്ടെന്ന് സലിം കുമാറിനോട് സെന്‍സര്‍ ബോര്‍ഡ്

uploads/news/2018/01/182963/salim-kumar.jpg

പശുവിനെ സിനിമയില്‍ എടുക്കേണ്ടെന്ന് സലിം കുമാറിനോട് സെന്‍സര്‍ ബോര്‍ഡ്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈ തൊഴാം കെ കുമാറാകണം' എന്ന സിനിമയില്‍ നിന്ന് പശുവിന്റെ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യിച്ചു.

വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലിം കുമാര്‍ പറയുന്നു. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗ്ഗീയത വരുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തുന്ന ന്യായമെന്നും എന്നാല്‍, അത് എങ്ങനെയാണ് എന്നുമാത്രം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ അത് ചിത്രത്തിന്റെ റിലീസിംഗിനെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്.

ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഇങ്ങനെ പോയാല്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം മേടിക്കേണ്ട അവസ്ഥ വരുമെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചുണ്ട് പശുക്കള്‍. അങ്ങനെയുള്ള തനിക്കാണ് ഇപ്പോള്‍ പശുക്കളെ ഒഴിവാക്കേണ്ടി വന്നിരിക്കുന്നതെന്ന് സലിം കുമാര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW