Thursday, January 10, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 04.01 PM

ഫാസിലിന്റെ നായകന് തിരക്കേറുന്നു

uploads/news/2018/01/182961/ciniINWHemanth120118.jpg

ഹേമന്ത് സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള തയാറെടുപ്പിലാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെ മലയാളസിനിമയുടെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകന്‍ ഫാസിലാണ് ഹേമന്തിനെയും കണ്ടെത്തിയത്.

ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലേക്ക് ധാരാളം ചെറുപ്പക്കാര്‍ തയാറായി മുന്നോട്ടു വന്നെങ്കിലും ഹേമന്തിനെ നേരില്‍ കണ്ടപ്പോള്‍ തന്റെ മനസ്സിലുള്ള കഥാപാത്രം ഈ ചെറുപ്പക്കാരനില്‍ ഭദ്രമായിരിക്കുമെന്ന് ഫാസില്‍ തീരുമാനിക്കുകയായിരുന്നു.

ലിലിങ് ടുഗെതര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹേമന്തിന്റെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമാതാരമാവുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത ഹേമന്ത് തികച്ചും അപ്രതീക്ഷിതമായാണ് സിനിമാ താരമായത്.

കഴിഞ്ഞ ഒരുവര്‍ഷമായി സിനിമാഭിനയത്തില്‍നിന്നും മാറി ശരീരസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹേമന്ത് ചാര്‍മിനാറെന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ വീണ്ടും സജീവമാകാന്‍ പോവുകയാണ്.

തൃശൂരില്‍ ചിത്രീകരണം നടന്ന ചാര്‍മിനാറിന്റെ സെറ്റിലാണ് ഹേമന്തിനെ കണ്ടത്.

? ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമാവുകയാണോ...


ഠ അതെ. പ്രേക്ഷകരുടെ മനസില്‍ എന്നെക്കുറിച്ച് ചോക്ലേറ്റ് ബോയെന്ന കാഴ്ചപ്പാടാണുള്ളത്. റൊമാന്റിക്കായ കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്തതുകൊണ്ടാണ് ഇത്തരമൊരു പേരുണ്ടായത്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇത്തരം പേരുകള്‍ മാറേണ്ടത് അനിവാര്യമാണെന്നു തോന്നി. അതുകൊണ്ടു തന്നെ കഴിഞ്ഞ ഒരുവര്‍ഷമായി സിനിമാഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

? ഒരുവര്‍ഷം സിനിമയില്‍നിന്നും മാറിനിന്നത് ഗുണകരമായെന്ന് കരുതാനാവുമോ...


ഠ തീര്‍ച്ചയായും. ഞാന്‍ ബോധപൂര്‍വ്വം തന്നെയാണ് സിനിമയില്‍നിന്നും ഒരു ബ്രേക്ക് അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ശരീരം കുറച്ചുകൂടി ഫിറ്റാക്കാന്‍ തീരുമാനിച്ചത്. ഒരുവര്‍ഷത്തെ കഠിനമായ വ്യായാമത്തിലൂടെ പതിനഞ്ചുകിലോയാണ് കുറച്ചത്. സത്യം പറഞ്ഞാല്‍ വളരെ ചലഞ്ചുകളുള്ള കഥാപാത്രങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ശരീരസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

? ഫാസിലിന്റെ ചിത്രത്തിലൂടെ കിട്ടിയ അരങ്ങേറ്റം നല്‍കിയ ആത്മവിശ്വാസത്തെക്കുറിച്ച്...


ഠ എല്ലാം ഒരുതരം നിമിത്തംപോലെ സംഭവിച്ചതാണ്. കൊച്ചിയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് രാജന്‍ ജോസ് സാറെ പരിചയപ്പെടുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എന്തു മറുപടി പറയണമെന്നറിയാതെ വല്ലാത്തൊരു അവസ്ഥയിലായി. രാജന്‍ജോസ് സാറ് എന്റെ ഫോട്ടോയെടുത്ത് ഫാസില്‍ സാറിനെ കാണിച്ചു. ലിവിംഗ് ടുഗെതറിലേക്ക് പുതുമുഖങ്ങളെ തേടുന്ന സമയമായിരുന്നു അത്. പിന്നീട് ഞാന്‍ ഫാസില്‍ സാറെ നേരില്‍ കണ്ടു. അങ്ങനെ ഞാന്‍ ലിവിംഗ് ടുഗെതറിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

? ആദ്യസിനിമ സമ്മാനിച്ച ഫീഡ്ബാക്ക്...


ഠ വല്ലാത്തൊരനുഭവം തന്നെയായിരുന്നു. കാരണം സിനിമയിലെ അതികായന്മാരെയൊക്കെ കണ്ടെത്തി ക്യാമറയുടെ മുന്നിലെത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായ ഇടപെടലാണ് ഫാസില്‍ സാറ് നടത്തിയത്. മൂന്നുദിവസത്തെ വര്‍ക്‌ഷോപ്പിന് ശേഷമാണ് ഞാന്‍ അഭിനയിക്കാനെത്തിയത്. ഇരുപതാമത്തെ വയസിലാണ് അഭിനേതാവാകുന്നത്. ശരിക്കും പറഞ്ഞാല്‍ ഒട്ടും പക്വതയില്ലാത്ത പ്രായം. ഫാസില്‍ സാറ് പരിചയപ്പെടുത്തിയ മലയാള സിനിമയിലെ പുതുമുഖ നടനെന്ന പേര് എന്റെ കരിയറില്‍ ഏറെ ഗുണം ചെയ്തു. ലിവിങ് ടുഗെതര്‍ പുറത്തിറങ്ങിയപ്പോള്‍ കാര്യമായൊരു വിജയം നേടാന്‍ ചിത്രത്തിനു കഴിയാതെ പോയെങ്കിലും എന്നെപ്പോലുള്ളവര്‍ക്ക് സിനിമയിലേക്ക് വഴിതുറന്നിട്ടത് ലിവിങ് ടുഗെതറാണ്. അതുകൊണ്ടുതന്നെ എന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തെ എനിക്കൊരിക്കലും മറക്കാനാവില്ല.
uploads/news/2018/01/182961/ciniINWHemanth120118a.jpg

? ലിവിങ് ടുഗെതറിനു ശേഷം...


ഠ ലിവിങ് ടുഗെതറിനു ശേഷം ധാരാളം ഓഫറുകള്‍ വന്നെങ്കിലും നല്ല കഥാപാത്രങ്ങളാണെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം ചിത്രമായ ഡോക്ടര്‍ ലവില്‍ സെക്കന്റ് ഹീറോയായിരുന്നു. ചാക്കോച്ചനോടൊപ്പമുള്ള അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഹിറ്റ് ചിത്രമായ ഓര്‍ഡിനറിയിലെ ദേവനെന്ന കഥാപാത്രത്തിലൂടെ ആളുകളുടെ ഇടയില്‍ എന്നെ കൂടുതല്‍ സുപരിചിതനാക്കി പോക്കിരി സൈമണ്‍, തോംസണ്‍ വില്ല, ചാപ്‌റ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളായിരുന്നു.

? ചട്ടക്കാരി പുതിയ രൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഹേമന്തായിരുന്നല്ലോ നായകന്‍...


ഠ അതെ, ചട്ടക്കാരിയും എനിക്കൊരു അനുഭവമായിരുന്നു. മേനക ചേച്ചിയാണ് ചട്ടക്കാരിയിലേക്ക് എന്റെ പേരു നിര്‍ദ്ദേശിച്ചത്. ചട്ടക്കാരിയിലെ ശശിയെന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ സിനിമയിലെ നിലാവേ... നിലാവേ... എന്ന ഗാനം വന്‍ ഹിറ്റായി മാറി. നേരത്തെ ചട്ടക്കാരി കെ.എസ്. സേതുമാധവന്‍ സാറാണ് സംവിധാനം ചെയ്തതെങ്കില്‍ ഞാന്‍ അഭിനയിച്ച ചട്ടക്കാരിയുടെ സംവിധായകന്‍ സേതുമാധവന്‍ സാറിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്.

? ഹേമന്തിന്റെ കലാപരമായ പശ്ചാത്തലത്തെക്കുറിച്ച്...


ഠ കാര്യമായ കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. മലപ്പുറത്താണ് ജനിച്ചുവളര്‍ന്നത്. ഞാന്‍ ചെറുപ്പം മുതല്‍ക്കേ പാട്ടുപാടുമായിരുന്നു. അച്ഛന്‍ സുരേഷ്‌കുമാര്‍ ഐ.എസ്.ഒ.യില്‍ ഓഡിറ്ററും അമ്മ ഉഷ അധ്യാപികയുമാണ്. ചേച്ചി ദിവ്യ ഗായികയാണ്. വടകര സി.ഐ.ടി.യില്‍ നിന്നാണ് ബി-ടെക് പൂര്‍ത്തിയാക്കിയത്. തികച്ചും അപ്രതീക്ഷിതമായി സിനിമയിലെത്തിയതോടെ അഭിനയകലയെ ഗൗരവത്തോടെ കാണാന്‍ ശ്രമിക്കുകയായിരുന്നു.

? തടി കുറയ്ക്കാന്‍ ബോധപൂര്‍വ്വം തീരുമാനിച്ചതാണോ...


ഠ അതെ, സിനിമയിലെ തിരക്കുകള്‍ക്കിടയിലും പാട്ടും ഡാന്‍സുമായി വിദേശങ്ങളില്‍ സ്‌റ്റേജ് ഷോകളില്‍ പങ്കെടുത്തിരുന്നു. അമേരിക്കയില്‍ സ്‌റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ രണ്ടുമാസം അവിടെയുണ്ടായിരുന്നു. ഇവിടെവച്ചാണ് സ്ഥിരം റൊമാന്റിക ക്യാരക്ടറില്‍നിന്ന് മോചനം വേണമെ്‌ന് വിചാരിച്ചത്. തുടര്‍ന്ന് ബോഡി ഫിറ്റാക്കാന്‍ തീരുമാനിച്ചു. വ്യായാമത്തിലൂടെ പതിനഞ്ചുകിലോ കുറച്ചതിനു ശേഷമാണ് ഒരുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിനാറില്‍ അഭിനയിക്കാനെത്തിയത്. ജെഫിന്‍ ജോയെന്ന ആഡ് ഫിലിം മേക്കറായാണ് ചാര്‍മിനാറില്‍ അ
ഭിനയിക്കുന്നത്.

? പുതിയ ചിത്രങ്ങള്‍...


ഠ 'കാന്താരം' സസ്‌പെന്‍സ് നിറഞ്ഞ ത്രില്ലര്‍ മൂവിയാണ്. ചാര്‍മിനാറിനു ശേഷം സിനിമയില്‍ കൂടുതല്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്.

? ചലച്ചിത്രാഭിനയ ശാഖയിലെ പ്രതീക്ഷയെക്കുറിച്ച്...


ഠ സിനിമയില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഞാന്‍. ചലഞ്ചുള്ള ഏതു കഥാപാത്രത്തെയും തന്മയത്വത്തോടെ അഭിനയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതുകൊണ്ട് അഭിനയമുഹൂര്‍ത്തങ്ങളുള്ള കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Friday 12 Jan 2018 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW