Sunday, August 12, 2018 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 03.10 PM

കേക്കുകളുടെയും നോണ്‍വെജ് വിഭവങ്ങളുടെയും രുചിക്കൂട്ടുകള്‍

uploads/news/2018/01/182950/pachakam120118a.jpg

നോണ്‍വെജ് വിഭവങ്ങളും കേക്കുകളും ആഘോഷങ്ങളില്‍ പ്രധാനമാണ്. രുചികരമായി തയാറാക്കാവുന്ന കേക്കുകളുടെയും നോണ്‍വെജ് വിഭവങ്ങളുടെയും രുചിക്കൂട്ട്.

1. കാരമല്‍ കേക്ക്


മൈദ - രണ്ടര കപ്പ്
വെണ്ണ - 1കപ്പ്
പഞ്ചസാര - ഒന്നര കപ്പ്
വാനില എസന്‍സ് - ഒന്നര കപ്പ്
ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
സോഡാ പൊടി - അരടീസ്പൂണ്‍
ഓറഞ്ച് ജ്യൂസ് - 1 ടീസ്പൂണ്‍
പഞ്ചസാര കരിച്ച സിറപ്പ് - ആവശ്യത്തിന്
കശുവണ്ടി, കിസ്മിസ് - ആവശ്യത്തിന്
മുട്ട - 3 എണ്ണം

തയാറാക്കുന്ന വിധം


* മൈദയില്‍ ബേക്കിംങ് പൗഡറും സോഡാ പൊടിയും അടിച്ചെടുക്കുക.

* വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി അടിച്ചെടുത്ത ശേഷം മുട്ട ഓരോന്നായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മൈദ അല്‍പമായി സ്പൂണ്‍ കൊണ്ട് ഇളക്കി ചേര്‍ക്കുക.

* കളര്‍ ആവശ്യമുള്ളതിനനുസരിച്ച് കാരമല്‍ ചേര്‍ക്കാം. ഓറഞ്ച് നീരും വാനില എസന്‍സും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കശുവണ്ടിയും കിസ്മിസും ചേര്‍ക്കുക.

* ബേക്കിംങ് ട്രേയില്‍ വെണ്ണ പുരട്ടി മാവ് വിതറി കേക്ക് കൂട്ട് ഒഴിച്ച് ചൂടാക്കിയ ഓവനില്‍ 190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ബേക്ക് ചെയ്‌തെടുക്കുക.

2. ഹണി കേക്ക്


മൈദ - 300 ഗ്രാം
പാല്‍ല്‍ല്‍- 100 ഗ്രാം
മാര്‍ഗരിന്‍ - 300 ഗ്രാം
തേന്‍ന്‍ന്‍- 400 ഗ്രാം
വാനില എസന്‍സ് - 1 ടീസ്പൂണ്‍
ബേക്കിംങ് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
സോഡാ പൊടി - കാല്‍ ടീസ്പൂണ്‍
ഉപ്പ്്്- ആവശ്യത്തിന്

തയാറാക്കുന്ന വിധം


* മൈദയും ബേക്കിംങ് പൗഡറും നന്നായി യോജിപ്പിച്ച് വയ്ക്കുക.

* മാര്‍ഗരിന്‍ ഒരു പാത്രത്തിലെടുത്ത് അതിലേക്ക് തേനും പാലും അല്‍പമായി ചേര്‍ത്ത് അടിച്ചെടുക്കുക. ഇതിലേക്ക് സോഡാ പൊടി ചേര്‍ക്കുക.

* വാനില എസന്‍സും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മിശ്രിതം ഒഴിച്ച് ബേക്ക് ചെയ്ത് എടുക്കാം.

uploads/news/2018/01/182950/pachakam120118a1.jpg

3. ഓറഞ്ച് കേക്ക്


ഓറഞ്ച് നീര് - 1 കപ്പ്
മൈദ - 250 ഗ്രാം
ബേക്കിംങ് പൗഡര്‍ - 2 ടീസ്പൂണ്‍
മുട്ട - 5 എണ്ണം
വെണ്ണ - 200 ഗ്രാം
അണ്ടിപ്പരിപ്പ് വറുത്ത് പൊടിച്ചത് - 4 ടീസ്പൂണ്‍
ഏലയ്ക്ക - 2 എണ്ണം

തയാറാക്കുന്ന വിധം

* മൈദ ചൂടാക്കി, തണുത്തതിനു ശേഷം ബേക്കിംങ് പൗഡറും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി വയ്ക്കുക.

* പഞ്ചസാര പൊടിച്ചതും മുട്ടയുടെ മഞ്ഞയും വെണ്ണയും നല്ലവണ്ണം യോജിപ്പിച്ച ശേഷം മൈദയും ഓറഞ്ച് നീരും ഏലയ്ക്കയും അണ്ടിപ്പരിപ്പും അല്‍പം ചേര്‍ത്ത് ഇളക്കുക.

* ശേഷം മുട്ടയുടെ വെള്ള അടിച്ചതും ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ ബേക്ക് ചെയ്യാം.

4. നേന്ത്രപ്പഴം കേക്ക്


നേന്ത്രപ്പഴം - 1 എണ്ണം (വലുത്)
മുട്ട - 2 എണ്ണം
മൈദ - 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കപ്പൊടി- 1 നുള്ള്
ബേക്കിങ് പൗഡര്‍ - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - പാകത്തിന്

തയാറാക്കുന്ന വിധം


* വെളിച്ചെണ്ണയില്‍ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് പൊരിച്ചെടുക്കുക.

* മുട്ട, പഞ്ചസാര, ഏലയ്ക്കപ്പൊടി, ഉപ്പ് എന്നിവ നന്നായി അടിച്ച് പതപ്പിച്ചെടുക്കുക.
അതിലേക്ക് മൈദ, പൊരിച്ചുവച്ച പഴം, എന്നിവ ചേര്‍ത്ത് ബേക്ക് ചെയ്‌തെടുക്കുക.(പകരം പ്രഷര്‍ കുക്കറില്‍ നെയ്യ് പുരട്ടി മൈദ തൂവി, കൂട്ട് ഒഴിച്ച് കുക്കറിന്റെ വെയ്റ്റ് ഇടാതെ വേവിക്കുക). ഇനി ചെറിയ കഷ്ണങ്ങളായി മുറിക്കാം.

5. പെപ്പര്‍ ചിക്കന്‍


കോഴി - 1 കിലോ
സവാള - 2 എണ്ണം (അരിഞ്ഞത്)
പച്ചമുളക് - 4 എണ്ണം
തക്കാളി - 1 (ചെറുത്)
വെളുത്തുള്ളി - 7 അല്ലി
ഇഞ്ചി - ആവശ്യത്തിന് (ഇവ രണ്ടും ഒന്നിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക)
മല്ലിപ്പൊടി, ഗരം മസാല, കുരുമുളക് പൊടി - ആവശ്യത്തിന്

തയാറാക്കുന്ന വിധം


* വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് ഇളക്കി ചെറു തീയില്‍ വേവിച്ചെടുക്കുക.

* പാകത്തിന് വേവാകുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക.

* പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. പാകമാകുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് ഗരം മസാല, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചെറുതീയില്‍ ചൂടാക്കി വെന്ത കോഴിയി ലേക്ക് ചേര്‍ക്കുക.

* ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ അടച്ചുവച്ച് വേവിക്കാം. വാങ്ങിവയ്ക്കുമ്പോള്‍ ഒരു നുള്ള് പെരും ജീരകം പൊടിച്ച് ചേര്‍ക്കുക.

uploads/news/2018/01/182950/pachakam120118a2.jpg

6. താറാവ് മപ്പാസ്


താറാവ് - 1 കിലോ
ചുവന്ന ഉള്ളി അരിഞ്ഞത് - 5 എണ്ണം
ഇഞ്ചി അരിഞ്ഞത് - 25 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് - 25 ഗ്രാം
പച്ചമുളക് - 50 ഗ്രാം
കടുക് - 1 ടേബിള്‍സ്പൂണ്‍
കറുവാപ്പട്ട - 10 ഗ്രാം
ഏലം, തക്കോലം - 10 ഗ്രാം
ഉണക്ക കുരുമുളക് - അര ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - അര ടേബിള്‍സ്പൂണ്‍
മുളക്‌പൊടി - അര ടേബിള്‍സ്പൂണ്‍
തക്കാളി അരിഞ്ഞത് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - 400 മില്ലി
എണ്ണണ്ണണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം


* മുറിച്ച താറാവ് കഷ്ണങ്ങള്‍ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് പുരട്ടിയെടുത്ത് 20 മിനിട്ട് വയ്ക്കുക.

* കുഴിവുള്ള ഒരു പാന്‍ ചൂടാക്കി എണ്ണ തൂകിയശേഷം, തയാറാക്കി വച്ച ഇറച്ചി അടച്ചുവച്ച് വേവിക്കുക.

* മറ്റൊരു പാനില്‍ കടുക് താളിച്ച് മസാല ചേരുവ ചേര്‍ത്ത് ഉള്ളി,പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പിലയും മൂപ്പിച്ച് മസാലപ്പൊടിയും ചേര്‍ത്ത് ഒരു മിനിട്ട് വയ്ക്കുക.

* തക്കാളി അരിഞ്ഞതും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇനി താറാവും അതില്‍ ചേര്‍ത്ത് വേണ്ടത്ര ഉപ്പും വെള്ളവും പകുതി തേങ്ങാപ്പാലും ചേര്‍ത്ത് വേവിക്കുക.

* നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാ പാലും ചേര്‍ത്ത് തിളപ്പിക്കുക.

7. ബീഫ് സ്റ്റൂവ്


എല്ലുള്ള ബീഫ് - അരക്കിലോ
ഉരുളക്കിഴങ്ങ്്- 2 എണ്ണം
കാരറ്റ് - 1എണ്ണം
ഗ്രീന്‍പീസ് - 500 ഗ്രാം
ബീന്‍സ് - 5എണ്ണം
സവാള - 1
ഇഞ്ചി - ആവശ്യത്തിന്
പച്ചമുളക് - 8 എണ്ണം
വെളുത്തുള്ളി - 6 അല്ലി
കറുവപ്പട്ട - 3 എണ്ണം
ഏലയ്ക്ക - 5 എണ്ണം
ഗ്രാമ്പു - 5 എണ്ണം
അണ്ടിപ്പരിപ്പ് - 5 എണ്ണം
തേങ്ങപ്പാല്‍ - അര ഗ്ലാസ്
മല്ലിയില - ആവശ്യത്തിന്
മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - അരടീസ്പൂണ്‍
കുരുമുളക് പൊടി - 2 ടേബിള്‍സ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം


* ഇറച്ചി കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പൊടിയും കുരുമുളക് പൊടിയും പാകത്തിന് വെള്ളവും ഒഴിച്ച് കുക്കറില്‍ വേവിച്ചെടുക്കുക.

* ഇറച്ചി പകുതി വേവാകുമ്പോള്‍ അതിലേക്ക് ബീന്‍സ്, കാരറ്റ്, കിഴങ്ങ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് ഒരു വിസില്‍ പാകത്തിന് വേവിക്കുക.

* ഒരു പാനില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് മല്ലിപ്പൊടി, കുരുമുളക് ചേര്‍ത്ത് ഇളക്കിയതിനു ശേഷം ഒരു തക്കാളി ചേര്‍ക്കുക.

* തക്കാളി വഴറ്റി, കുക്കറില്‍ ഇരിക്കുന്ന ഇറച്ചി ഇതിലേക്ക് ചേര്‍ത്ത് ഇളക്കി, ആവശ്യത്തിന് ഉപ്പും അണ്ടിപ്പരിപ്പും ചേര്‍ക്കുക.

* അതിനുശേഷം ഒന്ന് തിളപ്പിച്ച് തേങ്ങാപ്പാല്‍ ചേര്‍ക്കുക. പിന്നീട് ചൂടാക്കി വിളമ്പുക.

8. അറബിക് മട്ടണ്‍ റൈസ്


മട്ടണ്‍ - 1 കിലോ
ബസ്മതി റൈസ് - 2 കപ്പ്
അറബിക് സ്‌പൈസ്
മിക്‌സ് പൊടി - 3 ടേബിള്‍സ്പൂണ്‍
ഉണക്ക നാരങ്ങ- 1
കറുകപട്ട - 5 എണ്ണം
ഗ്രാമ്പു - 4 എണ്ണം
ഏലയ്ക്ക - 5 എണ്ണം
നെയ്യ് - 3 ടേബിള്‍സ്പൂണ്‍
കശുവണ്ടി - 8 എണ്ണം
ബദാം - 15 എണ്ണം
മല്ലിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം


* മട്ടണ്‍ നന്നായി കഴുകി ഊറ്റണം. കുക്കറില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ കറുകപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, ഉണക്ക നാരങ്ങ എന്നിവ ചേര്‍ക്കുക.

* അല്‍പം വഴന്നു വരുമ്പോള്‍ മട്ടണ്‍ ചേര്‍ത്ത് അതിലേക്ക് ഉപ്പും അറബിക് സ്‌പൈസ് മിക്‌സ് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

* മട്ടണ്‍ അല്‍പം നിറം മാറി വരുമ്പോള്‍ തിളച്ച വെള്ളം ചേര്‍ത്ത് കൊടുക്കാം.

* വെള്ളം മട്ടന്റെ അതേ അളവിലായിരിക്കണം. ഇനി കുക്കര്‍ അടച്ച് വച്ച് ചെറുതീയില്‍ 20 മിനിട്ട് വേവിക്കുക.

* പ്രഷര്‍ പോയശേഷം തുറന്ന്, കഴുകിയൂറ്റി വച്ചിരിക്കുന്ന ബസ്മതി അരി ചേര്‍ത്ത് കൊടുക്കുക. അല്‍പം ഉപ്പ്, അറബിക് മസാല പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.

* അരിയുടെ അല്‍പം മുകളില്‍ വരെ നില്‍ക്കുന്ന അളവില്‍ വെള്ളമൊഴിച്ച് അടച്ച്‌വെച്ച് വേവിക്കുക. 25 മിനിട്ട് വേവിക്കണം.

* പ്രഷര്‍ പോയശേഷം ഇതിലേക്ക് ബദാം കശുവണ്ടി എന്നിവ റോസ്റ്റ് ചെയ്ത് ചേര്‍ക്കാം.

9. ചെമ്മീന്‍ ബിരിയാണി


ചെമ്മീന്‍ - 500 ഗ്രാം
സവാള - 3 എണ്ണം
വെളുത്തുള്ളി ചതച്ചത് - 1ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചതച്ചത് - 4 എണ്ണം
തക്കാളി - 1 വലുത്
മുളക്‌പൊടി - അര ടേബിള്‍സ്പൂണ്‍
ഗരം മസാലല- അര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - അര ടേബിള്‍സ്പൂണ്‍
പുതിനയില അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
എണ്ണ - 3 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

ചോറ് തയാറാക്കാന്‍
ബിരിയാണി അരി - 2 കപ്പ്
ചൂട് വെള്ളം - 4 കപ്പ്
കറുവപ്പട്ട - 2 കഷ്ണം
ഗ്രാമ്പു - 3 എണ്ണം
ഏലയ്ക്ക - 3 എണ്ണം
ഗരം മസാല പൊടി - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
നെയ്യ് - 3 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര് - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

uploads/news/2018/01/182950/pachakam120118a3.jpg

തയാറാക്കുന്ന വിധം


* സവാള, അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തു വയ്ക്കുക.

* ചെമ്മീനില്‍ മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കുറച്ച്‌നേരം വയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചെമ്മീന്‍ വറുത്ത് വയ്ക്കുക. ഇതേ പാനിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.

* ചതച്ച് വച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കുക.

* ഗരം മസാല, വറുത്ത് വച്ച ചെമ്മീന്‍, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ ചെറിയ തീയില്‍ 5 മിനിട്ട് മൂടി വച്ച് വേവിക്കുക. തീ ഓഫ് ചെയ്ത് മസാല മാറ്റി വയ്ക്കാം.

* പാനിലേക്ക് നെയ്യ് ഒഴിച്ച് കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേര്‍ക്കുക. അതിലേക്ക് അരി ചേര്‍ത്ത് നന്നായി വഴറ്റുക (5 മിനിട്ട്).

* ചൂട്‌വെള്ളം, നാരങ്ങ നീര്, ഗരം മസാല പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ മൂടി വച്ച് വേവിക്കുക.

* വെള്ളം വറ്റുന്നതിനൊപ്പം ചോറും നന്നായി വെന്തിട്ടുണ്ടാകും.

* ചോറും മസാലയും കൂടി മിക്‌സ് ചെയ്ത് വറുത്തു വച്ച സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, അല്‍പം മല്ലിയില എന്നിവ ചേര്‍ത്ത് ചൂടോടെ വിളമ്പാം.

10. കൂണ്‍ പുലാവ്


ബസ്മതി അരി - 500 ഗ്രാം
കൂണ്‍ അരിഞ്ഞത് - 200 ഗ്രാം
ഗ്രീന്‍ പീസ് - 100 ഗ്രാം
കാരറ്റ് അരിച്ചത് - അരക്കപ്പ്
സവാള അരിഞ്ഞത് - 3 എണ്ണം
പച്ചമുളക് - 3 എണ്ണം
തക്കാളി - 2 എണ്ണം
ബീന്‍സ് അരിഞ്ഞത് - അരക്കപ്പ്
നെയ്യ് - ആവശ്യത്തിന്
നാരങ്ങ നീര് - 1 ടീസ്പൂണ്‍
മല്ലിയില, പുതിന, ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


* എണ്ണ ചൂടാക്കി പച്ചമുളക്, സവാള, കൂണ്‍ എന്നിവ വഴറ്റുക. തക്കാളിയും ചേര്‍ക്കുക.

*ഗ്രീന്‍പീസ് വേവിച്ചെടുക്കുക.

* അരി നന്നായി കഴുകിയ ശേഷം അല്‍പം നെയ്യ് ഒഴിച്ച് ചെറുതായി വറത്തെടുക്കുക. വറുത്ത അരിയല്‍ ഒരു കപ്പിന് ഒന്നരക്കപ്പ് എന്ന കണക്കില്‍ വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ത്ത് വേവിക്കുക.

* ചോറില്‍ തയാറാക്കി വെച്ച മസാലയും നാരങ്ങനീരും ഗ്രീന്‍പീസും ചേര്‍ത്ത് ഇളക്കിയെടുക്കുക.

അഞ്ജു മോഹനന്‍
ഡയറ്റിഷന്‍
ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW