Tuesday, October 23, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.01 PM

പ്രവാസികള്‍ക്ക് ആദരം: ലോക കേരള സഭ ചരിത്രത്തിലേക്ക്

uploads/news/2018/01/182924/gulf120118f.jpg

ദോഹ:മലയാള നാടിന്‍റെ പുരോഗതി ലക്ഷ്യംവച്ച് മറുനാടുകളില്‍ അധ്വാനിക്കുന്നവരുടെ പ്രതിനിധികളുമായി നീയമസഭയില്‍ഒത്തുചേരുന്ന ലോക കേരള സഭ പ്രവാസി കേരളീയര്‍ക്കുള്ള സമുചിത അംഗീകാരമായി.പ്രവാസികളുടെ പ്രസക്തിയും പ്രാധാന്യവും പരിഗണിച്ചുള്ള കേരള നീയമനിര്‍മ്മാണസഭയുടെ ആദരം ഭാരത ചരിത്രത്തില്‍ ആദ്യസംരംഭമായി ചരിത്രത്തിലിടംപിടിക്കുകയാണ് .

പ്രവാസി പെന്‍ഷന്‍ വര്‍ധനവ്‌ ഉള്‍പ്പെടെ മറുനാടന്‍ മലയാളികളോട് പ്രതിബന്ധത പുലര്‍ത്തുന്ന കേരള സര്‍ക്കാര്‍ നയത്തിന്‍റെ തുടര്‍ച്ചയായിമാറുകയാണ് ലോക കേരള സഭ.ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍പ്രവാസജീവിതം നയികുന്നവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പഠിക്കാനും പരിഹരിക്കാനും ഒപ്പം നാടിന്‍റെ വികസനത്തോടുള്ള കാഴ്ചപാടുകള്‍ പങ്കുവയ്ക്കാനുമായി ഇന്നും നാളെയും നീയമസഭ ലോക കേരള സഭയായി മാറുമ്പോള്‍ പ്രതീക്ഷയുടെ നിറവിലാണ് പ്രവാസലോകം.പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ പ്രവസപക്ഷസംഘടനകളില്‍ നേരിയ അമര്‍ഷങ്ങള്‍ ഉടലെടുത്തെങ്കിലും പ്രഥമ സമ്മേളനമെന്ന പരിഗണനയില്‍ വിമര്‍ശനങ്ങളെ പ്രവാസലോകം തള്ളികളയുകയായിരുന്നു.ലോക കേരള സഭ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകം ജാഗ്രത പുലര്‍ത്തിയെന്നതാണ് വസ്തുത .

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ചുമതല സി പി ഐ നേതാവുകൂടിയായ സത്യന്‍ മൊകേരി എം എല്‍ എ യ്ക്കായിരുന്നിട്ടും സി പി ഐ യുടെ പ്രവാസപക്ഷ സംഘടനയുടെ ഖത്തറിലെയും,ഒമാനിലെയും പ്രതിനിധികള്‍ക്ക് ലോക കേരള സഭയില്‍ ഇടം ലഭിച്ചിട്ടില്ല.ഖത്തറിലെ സി പി എം പക്ഷ സംഘടന നിര്‍ദേശിച്ച പ്രമുഖ അഭിഭാഷകന്‍റെ പേരും പരിഗണിക്കപെട്ടില്ല.മുഖ്യ മന്ത്രിയുടെ ഓഫീസ് കൃത്യമായ സ്ക്രീനിംഗ് നടത്തിയാണ് സുതാര്യമായ രീതിയില്‍ ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഖത്തറില്‍ നിന്നും നോര്‍ക്ക പ്രധിനിധികളായ പത്മശ്രീ സി കെ മേനോന്‍ ,സി വി റപ്പായി ,കെ കെ ശങ്കരന്‍ എന്നിവരും സി പി ഐ എം പ്രവാസപക്ഷ സംഘടനയില്‍ നിന്ന് ഐ സി ബി എഫ് വൈസ് പ്രസിടണ്ട് കൂടിയായ പി എന്‍ ബാബുരാജന്‍ ,കോണ്ഗ്രസ് പ്രവാസപക്ഷ സംഘടനയായ ഇന്‍കാസ് പ്രസിടണ്ട് ജോണ്‍ ഗില്‍ബര്‍ട്ട് ,മുസ്ലീം ലീഗ് പ്രവാസ പക്ഷസംഘടനയായ കെ എം സി സി പ്രസിടണ്ട് എസ് എ എം ബഷീര്‍,സാംസ്ക്കാരിക പ്രവര്‍ത്തകനും ,നാടക കലാകാരനുമായ ഷംസുദീന്‍പോക്കര്‍ തുടങ്ങിയ ഏഴു പേരാണ് ലോക കേരള സഭയുടെ ഭാഗമായിട്ടുള്ളത് .

യു എ യില്‍ നിന്ന് അഷറഫ് താമരശ്ശേരിയെ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തകരെ പരിഗണിച്ചപ്പോള്‍ മൃതദേഹങ്ങള്‍നാട്ടിലെത്തിക്കുവനായിനടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് സേവനമേഖലയാക്കിയ പ്രവാസികള്‍ക്കിടയിലെ സജീവപ്രവര്‍ത്തകനെയോ,നോര്‍ക്ക അംഗത്വത്തിനായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍നയികുന്ന സാമൂഹ്യപ്രവര്‍ത്തകനോ ഖത്തറില്‍ നിന്ന് പരിഗണിക്കപെട്ടില്ല. ഖത്തര്‍ അടക്കമുള്ള ജി സി സി രാജ്യങ്ങളില്‍ നിന്ന് മതിയായ വനിതാപ്രാതിനിധ്യമില്ലാത്തതുംപോരായ്മയായി ചൂണ്ടികാണിക്കപെടുന്നു.ഗള്‍ഫ് മേഖലില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഇത് തിരിച്ചടിയാകുമെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട് .പ്രഥമസമ്മേളനത്തിനുശേഷം ആരോഗ്യകരമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട്‌ ഇച്ചാശക്തിയോടെ ലോകകേരള സഭപ്രവാസികളില്‍ ആത്മവിശ്വാസമായിപ്രതിഫലിക്കുമെന്നാണ് വിലയിരുത്തപെടുന്നത്.

മുഹമ്മദ് ഷഫീക്ക് അറക്കല്‍

Ads by Google
Friday 12 Jan 2018 01.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW