Friday, January 12, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.43 PM

സിഇഎസ് 2018ല്‍ അനുസരണക്കേട് കാണിച്ച് ക്ലോയി; സഭയില്‍ നാണം കെട്ട് എല്‍ജി

ROBOT

ഇത്തവണത്തെ ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ സ്മാര്‍ട് ഉല്‍പ്പന്നങ്ങളുടെ ഒരു നിര തന്നെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. എന്നാല്‍ പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ എല്‍ജിയുടെ സ്മാര്‍ട് റോബോട്ടിന്റെ അവതരണം കുഴപ്പത്തിലായത് സിഇഎസ് 2018ലെ വാര്‍ത്തകളിലിടം നേടിയ സംഭവമായിമാറി.

കഴിഞ്ഞ ദിവസം നടന്ന അവതരണ പരിപാടിയിലാണ് കമ്പനിയുടെ സ്മാര്‍ട് റോബോട്ട് ആയ ക്ലോയിയെ(Cloi) എല്‍ജി മാര്‍ക്കറ്റിങ് ചീഫ് ഡേവ് വാന്റര്‍വാള്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ കുഞ്ഞന്‍ റോബോട്ട് ഡേവിന്റെ ചില ചോദ്യങ്ങള്‍ക്ക് ക്ലോയ് മറുപടി നല്‍കിയില്ല. ഇത് സദസ്സിന്റെ മുന്നില്‍ എല്‍ജിയെ നാണംകെടുത്തി.

പരിചയ സമ്പന്നനായ ഡേവ് സന്ദര്‍ഭം നല്ലരീതിയില്‍ കൈകാര്യം ചെയ്തെങ്കിലും ക്ലോയ് റോബോട്ടിന്റെ തുടക്കം അവതാളത്തിലായത് എല്‍ജി യെ പ്രശ്‌നത്തിലാക്കി.

Ads by Google
TRENDING NOW