Friday, April 13, 2018 Last Updated 9 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.43 PM

കൊയിലാണ്ടി കൂട്ടം ഖത്തര്‍ മെഗാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്: വിജയകിരീടവുമായി 'റഹീമിയ'

uploads/news/2018/01/182915/gulf120118d.jpg

ദോഹ:ദോഹയിലെകായിപ്രേമികളുടെആവേശമായമാറിയ കൊയിലാണ്ടി കൂട്ടം മെഗാ ക്രിക്കറ്റ് മത്സരത്തില്‍ ശ്രീലങ്കന്‍കായികപോരാളികളുടെ റഹീമിയടീംവിജയികളായി.ഖത്തറിലെപ്രഗൽഭരായ മുപ്പത്തിരണ്ട്ടീമുകൾ പിച്ചില്‍മാറ്റുരച്ചക്രിക്കറ്റ്ടൂര്‍ണമെന്റിലെവാശിയേറിയപോരാട്ടങ്ങളിൽ ഫൈനലിൽ ശ്രീലങ്കൻകരുത്തുമായെത്തിയടിംറഹീമിയഇന്ത്യൻ ചുണകുട്ടികളായ ടെസ്‌കേസിനെയാണ് പരാജയപ്പെടുത്തി ജേതാക്കളായത് .

നവ മാധ്യമ രംഗത്ത് “നന്മയിലൂടെ സൗഹൃദം സൗഹാര്‍ദ്ദത്തിലൂടെ കാരുണ്യം” എന്ന ആപ്തവാക്യവുമായി ലോകമലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റിയുടെ ഖത്തര്‍ ചാപ്റ്റര്‍ സ്പോര്‍ട്സ് വിംഗ് വിഭാഗമായ റോയല്‍ സ്ട്രൈക്കേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ ദോഹയില്‍ കഴിഞ്ഞ ഒരു മാസത്തിലധികം നീണ്ടുനിന്ന മെഗാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ സെറിമണി കഴിഞ്ഞ ദിവസം ഓള്‍ഡ് ഐഡിയല്‍ സ്ക്കൂള്‍ ഗ്രൗണ്ടില്‍ പ്രൗഢ ഗംഭീരമായിപര്യവസാനിച്ചു.

ഇന്ത്യന്‍സ്പോര്‍ട്സസെന്‍റെര്‍ പ്രസിഡണ്ട് എന്‍.നിലാങ്ങ്ഷുഡേ മുഖ്യാതിഥിയായിരുന്നു. പാരീസ് ഫുഡ് ഇന്റര്‍ നാഷണല്‍ എം.ഡി. ഇസ്മായില്‍ തെനങ്കാലില്‍, ക്യൂ ഐ എഫ് എഫ് പ്രസിഡണ്ട് മുഹമ്മദ് ഈസ, നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷറഫ്. കെ.പി., രക്ഷാധികാരി രാമന്‍ നായര്‍, മുരളി , മുസ്തഫ എം.വി. ഈണം, മലമ്മല്‍ മുസ്തഫ (പ്രസിഡണ്ട് നന്തി അസ്സോസിയേഷന്‍) ശ്രീ ഷിജോയ് , ഖാദര്‍ ഹനാന്‍, മാന്‍ അല്‍ തബ്ബ , തുടങ്ങി ഖത്തറിലെ സാമൂഹിക സാംസ്ക്കരിക കായിക മേഖലയിലെ പ്രമുഖ വ്യക്തിതങ്ങളുടെ സാന്നിദ്ധ്യം പരിപാടിയുടെ മാറ്റ്കൂട്ടി.

ഷാജി പീവീസ് സ്വാഗതം പറഞ്ഞ യോഗത്തിൽകൊയിലാണ്ടി കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്.പി.എച്ച്. അദ്ധ്യക്ഷത വഹിച്ചു. ഖത്തർ ചാപ്റ്റർ ചെയർമാൻഫൈസൽ മൂസ്സ യോഗനടപടികൾ നിയന്ത്രിച്ചു. നൌഫല്‍ , റാഷിദ് സമസ്യ, ഷാജഹാന്‍ മുന്ന, ജാസിര്‍അമീന്‍, മന്‍സൂര്‍പി. കെ, അനില്‍കുമാര്‍, സിറാജ്, പ്രേംജിത്ത്, സയ്യിദ് മക്സൂദ്, എന്നിവരും സംസാരിച്ചു. സ്പോര്‍ട് കണ്‍വീണര്‍ യൂനസ് നന്തി നന്ദി പ്രകാശിപ്പിച്ചു. ആര്‍ ജെ സൂരജ് അവതാരകനായിരുന്നു

. ബെസ്റ്റ് ബൗളര്‍ ഹാരിസ് (റഹീമിയ) ബെസ്റ്റ് ബാറ്റ്സ്മാന്‍ അജ്മല്‍ ( ഫൈറ്റേഴ്സ് ഖത്തര്‍ ) മാര്‍ ഓഫ് ദി സീരീസ് ഷാനില്‍ ( ടസ്ക്കര്‍ ) മാന്‍ ഓഫ് ദി ഫൈനല്‍ മാച്ച് ഹഷ്ലി ( ക്യാപ്റ്റന്‍ റഹീമിയ ) യും സ്വന്തമാക്കി.

ഷഫീക്ക് പി.എ, യോഗേഷ് പിള്ള, സുവീ എസ് നായര്‍, സിറാജ് കുന്നുമ്മല്‍, സെബിന്‍, മുഹമ്മദ് എ.കെ, ജുനൈദ് അമ്പട്ടാരി,സയ്യിദ് യൂസഫ് മുനഫര്‍, , പ്രഷീദ് തൈകൂട്ടം, ഷബീര്‍ , എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. വിനീഷ് കെ ആര്‍, ശമ്മാസ് എന്നിവര്‍ ഫൈനല്‍ അമ്പയര്‍മാരായിരുന്നു.

ആദ്യമായി നടത്തിയ ടൂര്ണ്ണമെന്റിന് ദോഹയിലെ ക്രിക്കറ്റ് പ്രേമികളില്‍ നിന്നും ലഭിച്ച മികച്ചപ്രതികരണം ഉള്‍ക്കൊണ്ട്‌ കൊണ്ട് കൂടുതല്‍ ടീമുകളെയുള്‍ടുപ്പെടുത്തി വിപുലമായ രീതിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വരും വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുമെന്നു കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ - റോയല്‍ സ്ട്രൈക്കേഴ്സ് സംഘാടകരും പ്രവര്‍ത്തകരും അറിയിച്ചു.മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Friday 12 Jan 2018 12.43 PM
YOU MAY BE INTERESTED
TRENDING NOW