Tuesday, October 23, 2018 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.41 PM

ഇടതുഭരണത്തിലെ സ്ത്രീസുരക്ഷിതത്വംഅനിശ്ചിതത്വത്തില്‍ : അഡ്വ: ഫാത്തിമ തഹ്‌ലിയ

uploads/news/2018/01/182914/gulf120118c.jpg

ദോഹ: പിണറായിഭരണത്തില്‍ സ്ത്രീകള്‍ ആശങ്കാകുലരാകുന്നതാണ് ഓഖി ദുരന്തത്തിന്‍റെ ഇരകളായ സ്ത്രീകളോടുള്ള സമീപനംവരെ തുറന്നുകാട്ടുന്നതെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ്‌ലിയ. കെ.എം.സി.സി നാദാപുരം കമ്മിറ്റിയുടെ ദ്വിദിന സമ്മേളനത്തിനായി ദോഹയിലെത്തിയ അഡ്വ.ഫാത്തിമ തഹ്‌ലിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വരും കാലങ്ങളില്‍ മുസ്‌ലീം ലീഗ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമചോദ്യത്തിന് മറുപടിയായി പറഞ്ഞു .

ഫാസിസത്തിനെതിരേ ആദ്യം ശബ്ദം ഉയര്‍ത്തിയത് കേരളത്തിലെ കാമ്പസുകളാണെന്നും അതിനെ ശക്തിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. . ഹിലാല്‍ കെ എം സി സി ഹാളില്‍ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ നാച്ചി ഉദ്ഘാടനം ചെയ്യും. അഡ്വ. ഫൈസല്‍ ബാബു, അബ്ദുന്നാസര്‍ നാച്ചി, മണ്ഡലം പ്രസിഡന്റ് പി.എ തലായി, ജന. സെക്രട്ടറി ശംസുദ്ദീന്‍ വാണിമേല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Friday 12 Jan 2018 12.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW