Tuesday, October 23, 2018 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.34 PM

ഖത്തര്‍ നന്തി ഫെസ്റ്റ് ഇന്ന്: ഭാഷാ ശ്രീ സാഹിത്യ പുരസ്ക്കാര ജേതാവ് സോമന്‍ കടലൂര്‍ മുഖ്യാതിഥി

uploads/news/2018/01/182911/gulf120118a.jpg

ദോഹ: ഖത്തറിലെ നന്തിനിവാസികളുടെ കൂട്ടായ്മയായ നന്തി അസോസിയേഷന്‍ ഖത്തറിന്റെ കുടുംബ സംഗമം നന്തി ഫെസ്റ്റ് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എഴുത്തുകാരനും കവിയും ഭാഷാ ശ്രീ സാഹിത്യ പുരസ്ക്കാര ജേതാവ്കൂടിയായ സോമന്‍ കടലൂര്‍, ഗായകന്‍ നിയാസ് നന്തി എന്നിവരേയും സാംസ്‌കാരിക സമ്മേളനത്തില്‍ ആദരിക്കും. നാല്‍പ്പത് വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയ നന്തി നിവാസികളായ ഇസ്മയില്‍ കണിയാംകുടി, കുരളി കുഞ്ഞഹമ്മദ്, മെയോണ്‍ ഖാദര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

. പ്രവാസി സംഘടനകളായ സംസ്‌കൃതി, ഇന്‍കാസ്, കെ.എം.സി.സി. പ്രതിനിധികളും സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കും.. നിയാസ് നന്തി നയിക്കുന്ന ഗാനമേളയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തിയസോമന്‍ കടലൂര്‍, ഗായകന്‍ നിയാസ് നന്തി തുടങ്ങിയവരോടൊപ്പം നന്തിഅസോസിയേഷന്‍ ചെയര്‍മാന്‍ മുസ്തഫ മലമേല്‍, മറ്റ് ഭാരവാഹികളായ അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ എന്നിവരും പങ്കെടുത്തു.


മുഹമ്മദ്‌ഷഫീക് അറക്കല്‍

Ads by Google
Friday 12 Jan 2018 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW