വിവാദങ്ങള്‍ എപ്പോഴും പിന്നാലെയുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. വീണ്ടും ആര്‍ജിവി വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങളുടെ പേരിലല്ല. പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിലാണ്. രാം ഗോപാല്‍ വര്‍മ പുതിയതായി സംവിധാനം ചെയ്യുന്ന ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ബ്രിട്ടീഷ് പോണ് താരം മിയ മല്‍കോവയാണ്. മിയ തന്നെയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
നീല ചിത്രങ്ങളിലെ നായിക എന്ന ലേബലില്‍ നിന്ന് ഇന്ത്യയൊട്ടാകെ ആരാധിക്കുന്ന നായിക എന്ന നിലയിലേക്ക് സണ്ണി ലിയോണിന്റെ വളത്തിയത് രാം ഗോപാല്‍ വര്‍മയാണ്. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ് താരമാകുകയാണ് മിയ മല്‍കോവ. യൂറോപ്പില്‍ വച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ മിയ ട്വിറ്ററിലൂടെ പുറത്തു വിട്ടു. മിയയ്ക്ക് മറുപടിയുമായി രാം ഗോപാല്‍ വര്‍മ്മ തന്നെ രംഗത്തു വന്നു. ഗോഡ്, സെക്സ്, ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നാണ് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്.
After @SunnyLeone its pornstar @MiaMalkova making her entry in Indian films, thanks to @RGVzoominhttps://t.co/mFhTd8EAUO— WION (@WIONews) January 11, 2018