Friday, January 12, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 10.55 AM

കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി ട്രംപ്: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയെന്ന് ആരോപണം

Trump,  Immigrants, America

വാഷിങ്ടണ്‍: കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയത്.

എന്തിനാണ് ഇത്തരം 'ഷിറ്റ്‌ഹോള്‍' രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്ന് ട്രംപ് ചോദിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് ട്രംപ് പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ പൗരന്മാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്.

അേേരിക്കയിലുള്ള വിദേശ പൗരന്മാര്‍ അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്കു കൊണ്ടുവരുന്നതും ഗ്രൗന്‍ കാര്‍ഡ് വിസയും നിയന്ത്രിക്കുന്നതയിനാണ് ട്രംപിന്റെ നീക്കം. നേരത്തെ ഇറാന്‍, ഇറാഖ്, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് നേരത്തെ നടപടി സ്വീകരിച്ചിരുന്നു. പിന്നാലെ വന്‍ പ്രതിഷേധം ഉയരുകയും, ട്രംപിന്റെ നടപടി കീഴ്‌ക്കോടതിയും അപ്പീല്‍ കോടതിയും തള്ളുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW