Sunday, April 15, 2018 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 10.54 AM

സേവന നികുതികള്‍ വര്‍ദ്ധിപ്പിക്കും; മുന്നറിയിപ്പുമായി ധനമന്ത്രി

uploads/news/2018/01/182893/thomas-issac.jpg

തിരുവനന്തപുരം: വരുന്ന സാമ്പത്തീക വര്‍ഷം സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരേണ്ടുതുണ്ട്. അരനൂറ്റാണ്ട് മുന്‍പുള്ള ഭൂനികുതിയാണ് ഇപ്പോഴുമുള്ളത്. നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒന്നു പോലും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ ഇതുള്‍പ്പെടെയുള്ള സേവനനിരക്കുകളില്‍ മാറ്റമുണ്ടാകണ്ടതുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. ബജറ്റില്‍ ഇക്കാര്യമെല്ലാം പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സ്വകാര്യ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മിസോറാം ലോട്ടറി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില ഏജന്റുമാരാണ് ഈ ലോട്ടറിയുടെ വരവിന് കാരണം അവര്‍ക്ക് കേരള ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കി.

Ads by Google
Friday 12 Jan 2018 10.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW