Thursday, January 24, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 10.08 AM

​‍അതിശൈത്യത്തില്‍ ഏഴുദിവസം, ചേരി മുഴുവന്‍ ഇളകി വന്നിട്ടും പതറിയില്ല ; കൊച്ചി കവര്‍ച്ചാക്കേസ് പ്രതികളെ പോലീസ് പൊക്കിയത് ത്രില്ലടിപ്പിക്കുന്ന രീതിയില്‍ ;'തീരന്‍' സിനിമയെ അനുസ്മരിപ്പിക്കുന്ന ഒറിജിനല്‍ സംഭവം

uploads/news/2018/01/182892/kochi-ronbbery.jpg

ഡല്‍ഹി: ഉത്തരേന്ത്യയിലെ കുപ്രസിദ്ധ മോഷണസംഘമായ ബേവാരിയ ഗ്യാംഗിനെ കുറിച്ചും കൊള്ളയും കൊലയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ശീലമാക്കിയ അവരുടെ തിരുട്ടുഗ്രാമത്തെക്കുറിച്ചും പറഞ്ഞ 'തീരന്‍ അതികാരം ഒന്‍ട്രു' എന്ന തമിഴ്‌സിനിമ ആള്‍ക്കാര്‍ മറന്നിരിക്കാന്‍ ഇടയില്ല. യഥാര്‍ത്ഥ സംഭവത്തെ സിനിമാറ്റിക്കായി മാറ്റിയ സിനിമ കണ്ടവര്‍ക്കറിയാം അവരുടെ തട്ടകമായ രാജസ്ഥാനില്‍ നിന്നും കുറ്റവാളികളെ പൊക്കാനായി പോയ തമിഴ്‌നാട് പോലീസ് സംഘം നേരിടുന്ന യാതനകളും വെല്ലുവിളികളും. ഏതാണ്ടിത് പോലെയായിരുന്നു കൊച്ചി കവര്‍ച്ച കേസില്‍ ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി കുടിയേറിവര്‍ ഉള്‍പ്പെടെ താമസിക്കുന്ന തസ്ക്കര ചേരിയില്‍ നിന്നും പ്രതികളില്‍ ചിലരെ പൊക്കിയത്.

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് സംഭവത്തിലെ പ്രതികളായ അര്‍ഷാദ്, റോണി, ഷെഹ്‌സാദ് എന്നീ ബീഹാറികളെയും മറ്റു രണ്ടു ബംഗ്‌ളാദേശികളെയും പിടികൂടിയത്. മൂന്നാഴ്ച നീണ്ട സമഗ്ര അന്വേഷണത്തിന് ഒടുവിലാണ് പ്രതികള്‍ പിടിയിലായത്. നാളുകള്‍ നീണ്ട അന്വേഷണമാണ് ഇതിനായി പോലീസ് നടത്തിയത്. കേരളാ പോലീസിന് ഡല്‍ഹി പോലീസിന്റെ ശക്തമായ പിന്തുണയും കിട്ടി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലെ ഹൗസിംഗ് കോളനിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് അര്‍ഷാദ് പിടിയിലായത്. ഇയാള്‍ താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയ പോലീസ് അര്‍ഷാദിനെ തന്നെയാണ് ആദ്യം പൊക്കിയതും. ഇയാളില്‍ നിന്നും കിട്ടിയ വിവരം വെച്ചു റോണിയും ഷെഹ്‌സാദും അറസ്റ്റിലായി.

ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവര്‍ ഉള്‍പ്പെടെയുള്ള തസ്‌ക്കരസംഘം താമസിക്കുന്ന ഇടമാണ് ദില്‍ഷാദ് ഗാര്‍ഡന്‍ ഹൗസിംഗ് കോളനി. എന്തും ചെയ്യാന്‍ മടിക്കാത്തവരും. അകത്തേക്ക് പുറത്തു നിന്നും ആര്‍ക്കും പ്രവേശനം ഇല്ലാത്തതിനാല്‍ കയറാന്‍ ഡല്‍ഹി പോലീസിന് പോലും ഭയമാണ്. ഇതേ തുടര്‍ന്ന പള്ളുത്തുരുത്തി പോലീസ് ഏഴു ദിവസമാണ് വലവിരിച്ച് കാത്തുകിടന്നത്. ഇതിനിടയില്‍ കോളനിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അര്‍ഷാദിനെ പൊക്കുകയായിരുന്നു. ഇയാളില്‍ നിന്നുമാണ് മറ്റു രണ്ടു പേരുടെ വിവരങ്ങളും അവര്‍ കോളനിയില്‍ ഉണ്ടെന്നും പോലീസിന് വിവരം കിട്ടിയത്. എന്നാല്‍ ഈ സമയം അര്‍ഷാദിനെ പിടിച്ച വിവരം മറ്റുള്ളവര്‍ അറിയികുയും കോളനിക്കാര്‍ പോലീസിനെ വളയുകയും അക്രമവും കല്ലേറ് നടത്തുകയും ചെയ്തു.

ഇതോടെ സ്ഥലത്തുനിന്നും പിന്തിരിച്ച പോലീസ് വൈകിട്ട് ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും കൂടുതല്‍ അംഗങ്ങളുമായി എത്തി അറസ്റ്റ് ചെയ്യകയുമായിരുന്നു. ധീരന്‍ സിനിമയില്‍ ഒരു വിരലടയാളമാണ് പ്രതികളിലേക്ക് നായകനെയും സംഘത്തെയും നയിക്കുന്നത്. കൊച്ചിയിലെ സംഭവത്തില്‍ ഒരു സിം കാര്‍ഡായിരുന്നു അത് വഹിച്ചത്. സിം എടുക്കാനായി അര്‍ഷാദ് നല്‍കിയ ആധാര്‍ കാര്‍ഡ് കേസില്‍ വഴിത്തിരിവായി. അതേസമയം ആധാര്‍കാര്‍ഡിലെ ചിത്രത്തിന് വ്യക്തത ഇല്ലായിരുന്നു. പേരും വിലാസവും തെറ്റുമായിരുന്നു. എന്നാല്‍ അതിലെ നല്‍കിയിട്ടുള്ള പിതാവിന്റെ പേരും പ്രതിയുടെ പേരും വെച്ച് സേര്‍ച്ച് ചെയ്ത്േപാള്‍ സിമാപൂര്‍ ചേരിപ്രദേശത്തെ സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാത്രം 17 കേസുകള്‍. ജയിലില്‍ കഴിഞ്ഞപ്പോള്‍ എടുത്ത പുതിയ ഫോട്ടോ കിട്ടി. കൂട്ടത്തില്‍ കൃത്യമായ വിലാസവും.

ഡല്‍ഹിയിലെ കോളനിയിലേക്ക് പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിക്ക് പുറപ്പെട്ടത് ഡിസംബര്‍ 27 ന്. 30 ന് അവിടെയെത്തുകയും ചെയ്തു. മൂന്ന് നാലു ദിവസത്തോളം കോളനിയില്‍ നിരീക്ഷണം നടത്തിയിട്ടും രക്ഷയുണ്ടായില്ല. ആറു ദിവസം കഴിഞ്ഞ് തിരിച്ചു പോകുകയാണെന്ന തോന്നല്‍ ജനിപ്പിച്ച് പോലീസ് പുതിയ അടവെടുത്തു. ഒടുവില്‍ അര്‍ഷാദ് പുറത്തെത്തിയതും ചാടിപ്പിടിച്ചു. ഇതിനിടെ ആയുധങ്ങളുമായി കോളനി മുഴുവന്‍ ഇളകി വന്നു. ഇത്തവണ ഇടപെട്ടത് ഡല്‍ഹിപോലീസായിരുന്നു. അത്യാധുനിക ആയുധങ്ങളുമായി കരുതിയിരിക്കുകയായിരുന്നു അവര്‍. തടയാനെത്തിയവരെ അവര്‍ ഓടിച്ചു. ഇതിനിടയില്‍ കല്ലേറില്‍ ഒരെണ്ണം അര്‍ഷാദിന്റെ ചെവിക്ക് പിന്നില്‍ കൊള്ളുകയും ചെയ്തു. പ്രതിയെ കയ്യില്‍ കിട്ടിയതോടെ പോലീസ് സ്ഥലം വിട്ടു. അടുത്തത് റോണിയുടെയും ഷെയ്ക്ക് സാദി്െറയും ഊഴമായിരുന്നു.

അര്‍ഷാദിന്റെ കോളനിയോട് ചേര്‍ന്ന്കിടക്കുന്ന ചേരിയായിരുന്നു ഇവരുടെ കേന്ദ്രം. രണ്ടു പേരെയും ഒരുമിച്ച് പൊക്കി. പോലീസിനെ കണ്ട് അടുത്ത കെട്ടിടത്തിന്റെ ടെറസിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവിടെയും ഡല്‍ഹി പോലീസിന്റെ ഇടപെടലില്‍ രണ്ടുപേരെയും വീടു വളഞ്ഞു പിടികൂടി. എറണാകുളം വൈപ്പിനില്‍ ഭാര്യയും രണ്ടു പെണ്‍മക്കളുമായി വാടകവീട്ടില്‍ താമസിച്ചു വരുന്ന ആക്രിക്കച്ചവടം നടത്തി ജീവിക്കുന്ന നസീര്‍ഖാന്‍ എന്നയാളാണ് സംഘത്തലവനെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കവര്‍ച്ചയ്ക്ക് ശേഷം ഇയാളും ഒപ്പം താമസിച്ചിരുന്ന സഹോദരങ്ങളും നാടു വിട്ടതായും കണ്ടെത്തി. നൂര്‍ഖാന്‍ എന്നാണ് ഇയാളുടെ പേരെന്നും ഇയാള്‍ ബംഗ്‌ളാദേശില്‍ നിന്നും കുടിയേറിയ ആളായിരിക്കാമെന്നും പോലീസ് കരുതുന്നു.

Ads by Google
Friday 12 Jan 2018 10.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW