Sunday, September 09, 2018 Last Updated 11 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 10.02 AM

ചരിത്രനേട്ടത്തില്‍ ഐഎസ്ആര്‍ഒ; ഇന്ത്യയുടെ നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചു

ISRO

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ തദ്ദേശീയമായി നിര്‍മ്മിച്ചെടുത്ത പിഎസ്എല്‍വി-സി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഓയുടെ നൂറാമത് ഉപഗ്രഹമാണിത്. കാര്‍ട്ടോസാറ്റ് - രണ്ട് വിഭാഗത്തിലെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് ഐഎസ്ആര്‍ഒ ചരിത്രം കുറിക്കുവാന്‍ പോയിരിക്കുന്നത്.

ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇസ്രോയുടെ 42ാമത് ദൃത്യമാണിത്. വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് തുടങ്ങിയത്.

ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതുള്‍പ്പടെ 30 ഉപഗ്രഹങ്ങളാണ്‌പേടകത്തിലുള്ളത്. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി കെ ശിവന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണവും. 28 വിദേശ നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട വിക്ഷേപണത്തില്‍ ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമുണ്ട്.

ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ചെറിയ വസ്തുവിന്റെ അടക്കം ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കുന്ന മള്‍ട്ടി സ്‌പെക്ര്ടല്‍ ക്യമാറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW