Wednesday, June 27, 2018 Last Updated 31 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 08.35 AM

അടുത്തിടപഴകില്ല, ഉയര്‍ന്ന പ്രതിഫലം; ഈ നായകന്റെ കൂടെ അഭിനയിക്കാന്‍ നയന്‍താരയ്ക്കുണ്ട് ചില നിബന്ധനകള്‍

Nayanthara

ഹൈദരാബാദ്: തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയെ ആരാധകര്‍ വിളിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിലെ മികച്ച വേഷങ്ങളാണ് താരത്തെ ഇത്തരം ഒരു ബഹുമതിയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍, താരം തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മുന്നോട്ട് വച്ചത് ഞെട്ടിക്കുന്ന നിബന്ധനകളാണ്. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ നായകനായെത്തുന്ന തെലുങ്ക് ചിത്രം ജയ് സിംഹയിലെ നായികയാകാനാണ് നയന്‍സ് നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

Nayanthara

മുതിര്‍ന്ന സംവിധായകന്‍ കെ എസ് രവികുമാര്‍ ഒരുക്കുന്ന ജയ് സിംഹ. ഉയര്‍ന്ന പ്രതിഫലത്തിന് പുറമെ ബാലകൃഷ്ണയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കില്ല, മുമ്പ് തെലുങ്ക് ചിത്രങ്ങളില്‍ ചെയ്തതുപോലുള്ള ഐറ്റം ഗാനങ്ങളില്‍ അഭിനയിക്കില്ല, തുടങ്ങിയ നിബന്ധനകളാണ് നയന്‍താര മുന്നോട്ട് വച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുവരും ജോഡിയായ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. തന്റെ അഭിനയജീവിതത്തിന് ഇടവേള കുറിച്ചതും ബാലകൃഷ്ണയുടെ ശ്രീ രാമരാജ്യം എന്ന ചിത്രത്തിലൂടെയാണ്.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചത് നയന്‍താരയുടെ ഈ നിബന്ധനകളെല്ലാം അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചതാണ്. അതിന് കാരണം തെലുങ്കില്‍ നയന്‍താരയ്ക്കുള്ള ആരാധാകരുടെ എണ്ണം തന്നെയാണ് നിബന്ധനകള്‍ അംഗീകരിക്കാന്‍ കാരണം തന്നെയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW