Thursday, April 12, 2018 Last Updated 10 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 08.17 AM

ഭാരതപ്പുഴയില്‍ ​ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന 445 വെടിയുണ്ടകളും ഉപകരണങ്ങളും കണ്ടെത്തി ; മലപ്പുറത്ത് മാവോയിസ്റ്റുകളോ, തീവ്രവാദികളോ?

uploads/news/2018/01/182888/malappuram.jpg

മലപ്പുറം: കഴിഞ്ഞദിവസം കുഴിബോംബുകള്‍ കണ്ടെടുത്ത ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനു സമീപത്തുനിന്ന് 445 വെടിയുണ്ടകളും െസെനികോപകരണങ്ങളും കണ്ടെത്തി. മുങ്ങല്‍വിദഗ്ദ്ധനെ ഉപയോഗിച്ച് പോലീസ് നടത്തിയ തെരച്ചിലിലാണ് എസ്.എല്‍.(സെമി ഓട്ടോമാറ്റിക്) െറെഫിളില്‍ ഉപയോഗിക്കുന്ന 445 തിരകളും പട്ടാളക്കാര്‍ ഉപയോഗിക്കുന്ന സാന്‍ഡ്ബാഗ്, സാന്‍ഡ് ചാനല്‍, െറെഫിളിന്റെ വിവിധ ഭാഗങ്ങള്‍, തുടങ്ങിയവയും കണ്ടെടുത്തത്.

ബോംബ് കണ്ടെടുത്ത പുഴയില്‍ വേറെയും ആയുധങ്ങളുണ്ടെന്ന് കുറ്റിപ്പുറം സ്വദേശികളായ യുവാക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇന്നു കൂടുതല്‍ വിശദമായ പരിശോധന നടക്കും. െസെന്യം ഉപയോഗത്തില്‍നിന്ന് ഒഴിവാക്കിയ സാമഗ്രികളാണ് കണ്ടെടുത്തവ. വിദൂരനിയന്ത്രിത സ്‌ഫോടകവസ്തുവായ ക്ളേമര്‍ കുഴിബോംബുകളാണ് കഴിഞ്ഞദിവസം കണ്ടെടുത്ത അഞ്ചു കുഴിബോംബുകള്‍.

uploads/news/2018/01/182888/bharathappuzha.jpg

മലപ്പുറം പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലേക്ക് ഇവ മാറ്റിയെങ്കിലും ഇതുവരെ നിര്‍വീര്യമാക്കിയിട്ടില്ല. െസെനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ചശേഷമേ തുടര്‍നടപടികളുണ്ടാവൂ. ചെെന്നെയില്‍നിന്നുളള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ വിദഗ്ദ്ധസംഘം പരിശോധന നടത്തിയിട്ടുണ്ട്. കൂടുതല്‍ തെരച്ചലിന്റെ ഭാഗമായി വന്‍ പോലീസ് സംഘത്തിനൊപ്പം ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും കുറ്റിപ്പുറം പാലത്തിനുസമീപം പരിശോധനയ്‌ക്കെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച വസ്തുക്കള്‍ സംഘം ശേഖരിച്ചു.

പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡിെവെ.എസ്.പി ഉല്ലാസ് എന്നിവരും മലപ്പുറത്തിന്റെ ചുമതലയുളള പാലക്കാട് എസ്.പി പ്രതീഷ് കുമാറും സംഭവസ്ഥലത്തെത്തി. മലപ്പുറം ഡി.സി.ആര്‍.ബി ഡിെവെ.എസ്.പി ജയ്‌സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം മുംെബെയിലെത്തിയിട്ടുണ്ട്.

Ads by Google
TRENDING NOW