Thursday, September 20, 2018 Last Updated 20 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.55 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(12)

uploads/news/2018/01/182880/nithyam.jpg

അശ്വതി : ക്രയവിക്രയങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ മന്ദത മാറും.
ഭരണി: നല്ല വിവാഹക്കാര്യങ്ങള്‍ ശരിയാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
കാര്‍ത്തിക: കര്‍മരംഗം വിപുലീകരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കും.
രോഹിണി : ശത്രുഭീതി ഉണ്ടാകും. ആദര്‍ശങ്ങള്‍ കൈവെടിയാതെ സൂക്ഷിക്കണം.
മകയിരം: ഏതു കാര്യവും നിഷ്‌പ്രയാസം ചെയ്യും. പണച്ചെലവ്‌ വര്‍ധിക്കും.
തിരുവാതിര: ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പുതിയ വാഹനസാധ്യത കാണുന്നു.
പുണര്‍തം: ഉത്തരവാദിത്തം കൂടും. ദാമ്പത്യപ്രശ്‌നം പരിഹരിക്കും.
പൂയം: അധികാരസ്‌ഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നേത്രരോഗത്തിനു സാധ്യത.
ആയില്യം: കുടുംബപ്രയാസം തീരും. ധനവ്യയം കുറയും.
മകം: പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കും. ജനാനുകൂല്യം വര്‍ധിക്കും.
പൂരം: ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്‌തികരം.
ഉത്രം: ബന്ധുക്കളില്‍ നിന്ന്‌ അകന്നു താമസിക്കേണ്ടി വരും.
അത്തം: അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള്‍ ആവശ്യമായി വരും.
ചിത്തിര: മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബസുഖം ലഭിക്കും.
ചോതി: സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കര്‍മമേഖലയില്‍ അലസത കാണിക്കും.
വിശാഖം: പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.
അനിഴം: വ്യാപാരമേഖല മെച്ചപ്പെടും. മന:ശാന്തി ഉണ്ടാകും.
തൃക്കേട്ട: പുതിയ പദ്ധതികള്‍ വിജയിക്കും. പ്രതിസന്ധികളില്‍ നിന്നും വിജയിക്കും.
മൂലം: വിശിഷ്‌ടവസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും.
പൂരാടം: മറ്റുള്ളവര്‍ക്കു ഹിതകരമായതു ചെയ്യും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും.
ഉത്രാടം: സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രതിയോഗികളെ പരാജയപ്പെടുത്തും.
തിരുവോണം: പ്രയത്നഫലം കുറയും. സ്വജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്‌.
അവിട്ടം: പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും.
ചതയം: സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. രക്ഷിതാക്കളുടെ വാക്കുകള്‍ മാനിക്കുക.
പൂരുരുട്ടാതി: വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. തര്‍ക്കങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം.
ഉതൃട്ടാതി: പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും.
രേവതി: ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വേണ്ടതു ചെയ്യുക. സഹോദരഗുണം ഉണ്ടാകും.

അനില്‍, പെരുന്ന
9847531232

Ads by Google
Friday 12 Jan 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW