Sunday, July 22, 2018 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Friday 12 Jan 2018 01.52 AM

കേരളത്തിന്റെ ഹെലികോപ്‌ടര്‍ മോഹം പൊളിച്ചതു സി.പി.എം.

uploads/news/2018/01/182877/bft2.jpg

മൂന്നു പതിറ്റാണ്ടു മുമ്പു സി.പി.എം. മനസുവച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്ര പാര്‍ട്ടിയെ തിരിഞ്ഞുകുത്തില്ലായിരുന്നു. കേരളത്തിന്റെ ഹെലികോപ്‌റ്റര്‍ സ്വപ്‌നം അന്നു തകര്‍ത്തതു പാര്‍ട്ടിയുടെ കടുംപിടിത്തം. 1982-ല്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ സംസ്‌ഥാനത്തിനു സ്വന്തമായി ഹെലികോപ്‌റ്റര്‍ വാങ്ങാന്‍ ശ്രമിച്ചു. ഇതിനായി ഫയല്‍ നീക്കിയെങ്കിലും ബൂര്‍ഷ്വാനയമെന്നു പറഞ്ഞു സി.പി.എം. ഉടക്കി. കരുണകാരനെ ഹെലികോപ്‌റ്ററില്‍ നിന്ന്‌ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. അതിനാല്‍, അദ്ദേഹം പദ്ധതി ഉപേക്ഷിച്ചു.

ഇതേവര്‍ഷമാണു കര്‍ണാടകയും ആന്ധ്രാപ്രദേശും ഹെലികോപ്‌റ്റര്‍ വാങ്ങിയത്‌. പിന്നീട്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ശ്രമിച്ചു. രണ്ട്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ ചില ഹെലികോപ്‌റ്റര്‍ നിര്‍മാണക്കമ്പനികളുമായി പ്രാഥമികചര്‍ച്ചയും നടത്തി. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അടിയന്തര ആവശ്യമുളളപ്പോള്‍ ഉപയോഗിക്കാനായിരുന്നു വാങ്ങാന്‍ തീരുമാനിച്ചത്‌. എന്നാല്‍, ഇടതുമുന്നണിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ ഈ ഉദ്യമത്തില്‍നിന്ന്‌ ഉമ്മന്‍ ചാണ്ടിയും പിന്മാറി.

2011-ല്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു തിരുവനന്തപുരത്തു നിന്നു കാസര്‍ഗോഡിനു പോകാന്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ചു. ഇതിനു ചെലവായ തുക കെ.പി.സി.സി.യാണ്‌ വഹിച്ചത്‌. അന്ന്‌ ഇതിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചതു വി.എസ്‌.അച്യുതാനന്ദനായിരുന്നു. സംസ്‌ഥാനത്തെ ഇടതുപക്ഷം ഇതിനെ എതിര്‍ക്കുമ്പോഴും സി.പി.എമ്മിനു വേരോട്ടമുളള പശ്‌ചിമ ബംഗാള്‍ ഹെലികോപ്‌റ്റിന്‌ അനുകൂലമായിരുന്നു. ഏറ്റവും കൂടുതല്‍ ആകാശയാത്ര നടത്തിയ മുഖ്യമന്ത്രി ജ്യോതിബാസുവായിരുന്നു.

Ads by Google
ഷാലു മാത്യു
Friday 12 Jan 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW