Saturday, April 07, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

തിരുവാഭരണ ഘോഷയാത്ര ഇന്നു പുറപ്പെടും

uploads/news/2018/01/182872/pdm.jpg

പന്തളം: കലിയുഗവരദനു മകരവിളക്കിന്‌ അണിയാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്നു പുറപ്പെടും. രാവിലെ 11നു രാജരാജശേഖര മണ്ഡപത്തില്‍നിന്നു വലിയ തമ്പുരാനെ ക്ഷേത്രത്തിലേക്കു സ്വീകരിച്ചാനയിക്കും. 11.15നു രാജപ്രതിനിധി തൃക്കേട്ടനാള്‍ പി. രാജരാജവര്‍മയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍നിന്നു സ്വീകരിക്കും.
11.30നു ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്‌ഠനാല്‍ത്തറയില്‍ വരവേല്‍ക്കും. സംഘത്തെ ഉച്ചയ്‌ക്ക്‌ 12.15നു വലിയ തമ്പുരാന്‍ ഭസ്‌മം നല്‍കി അനുഗ്രഹിക്കും. 12.25നു ക്ഷേത്രത്തിലെ നടയടയ്‌ക്കും. 12.35നു പേടകമടയ്‌ക്കും. 12.45നു ക്ഷേത്രമേല്‍ശാന്തി ഉടവാള്‍ പൂജിച്ച്‌ വലിയ തമ്പുരാനു നല്‍കുകയും 12.50ന്‌ വലിയ തമ്പുരാന്‍ രാജപ്രതിനിധിക്ക്‌ ഉടവാള്‍ കൈമാറുകയും ചെയ്യും.
12.55നാണ്‌ മേല്‍ശാന്തി പേടകത്തിനു നീരാജനമുഴിയുക. കൃഷ്‌ണപ്പരുന്ത്‌ ക്ഷേത്രശ്രീകോവിലിനു മുകളില്‍ ആകാശത്തു വട്ടമിട്ടു പറക്കുകയും നക്ഷത്രം തെളിയുകയും ചെയ്യുന്നതോടെ ഒന്നിനു ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണപേടകം ശിരസിലേറ്റി ശ്രീകോവിലിനു വലംവച്ച്‌ ക്ഷേത്രത്തിനു പുറത്തേക്കുവരും. അതോടെ ഘോഷയാത്ര ശബരിമലയിലേക്കു പുറപ്പെടും.
തിരുമുഖമടങ്ങുന്ന പ്രധാനപേടകം ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ളയും വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടി മരുതവന ശിവന്‍ പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തില്‍ ബി. പ്രതാപചന്ദ്രന്‍ നായരുമാണ്‌ ശിരസിലേറ്റുക. രാജപ്രതിനിധി മുന്നില്‍ സഞ്ചരിക്കും.

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
TRENDING NOW