Monday, July 23, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.39 AM

മിഥില മോഹന്‍ വധക്കേസ്‌ സി.ബി.ഐക്ക്‌

uploads/news/2018/01/182849/c7.jpg

കൊച്ചി: അബ്‌കാരി മിഥില മോഹന്‍ വധക്കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്കുവിട്ടു ഹൈക്കോടതി ഉത്തരവ്‌. മിഥില മോഹന്റെ മകന്‍ മനേഷ്‌ നല്‍കിയ ഹര്‍ജിയിലാണു നടപടി. കേസ്‌ സംബന്ധിച്ച മുഴുവന്‍ രേഖകളും സി.ബി.ഐക്കു കൈമാറാന്‍ കോടതി ക്രൈം ബ്രാഞ്ചിനോട്‌ ആവശ്യപ്പെട്ടു.
2006 ഏപ്രില്‍ അഞ്ചിനാണ്‌ കൊച്ചി വെണ്ണലയിലെ വിട്ടീല്‍വച്ചു മിഥില മോഹന്‍ വെടിയേറ്റുമരിക്കുന്നത്‌. കേസില്‍ ഒന്നാം പ്രതി തൃശൂര്‍ പൂങ്കുന്നം സ്വദേശി കണ്ണന്‍ എന്ന സന്തോഷിനെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
രണ്ടാം പ്രതി ദിണ്ഡിഗല്‍ സ്വദേശി പാണ്ഡ്യനാണ്‌ കൊല നടത്താന്‍ കണ്ണന്‍ ക്വട്ടേഷന്‍ നല്‍കിയത്‌. പാണ്ഡ്യന്‍ ഈ ക്വട്ടേഷന്‍ മതിവണ്ണന്‍, ഉപ്പാളി എന്നിവരെ ഏല്‍പ്പിച്ചു.
ഇരുവരുമാണു മിഥില മോഹനെ വീട്ടിലെത്തി വെടിവച്ചുകൊന്നത്‌. ഇനിയും പിടിയിലാകാനുള്ള മതിവണ്ണനും ഉപ്പാളിയും ശ്രീലങ്കക്കാരാണെന്ന്‌ സംശയമുണ്ടെന്ന്‌ ക്രൈം ബ്രാഞ്ച്‌ അന്വേഷണസംഘം കഴിഞ്ഞ ദിവസം ഹെക്കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.
തമിഴ്‌നാട്‌ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പാണ്ഡ്യന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മറ്റു പ്രതികളെ പിടികൂടാനാകാതെ പോലീസ്‌ വലയുകയായിരുന്നു.
വിവിധ സ്‌ഥലങ്ങളില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ രണ്ടുമാസം മുമ്പാണു കൊലനടത്തിയത്‌ ഉപ്പാളിയും മതിവണ്ണനുമാണെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയത്‌. മതിവണ്ണനും ഉപ്പാളിയും തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനു സമീപം വേദാരണ്യം ലൈറ്റ്‌ ഹൗസിനു സമീപമാണ്‌ താമസിക്കുന്നതെന്നാണു കണ്ണനില്‍നിന്ന്‌ പോലീസ്‌ അറിയുന്നത്‌. തുടര്‍ന്ന്‌ ഇരുവരുടെയും രേഖാചിത്രം തയാറാക്കി പ്രദേശവാസികളെ കാണിച്ചുകൊണ്ട്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ശ്രീലങ്കക്കാരാണ്‌ ഇവരെന്നു മനസിലാക്കിയത്‌.

Ads by Google
Friday 12 Jan 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW