Friday, January 12, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.39 AM

പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്‌റ്റില്‍

uploads/news/2018/01/182847/c5.jpg

തലശേരി: പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട്‌ പേരെ ധര്‍മ്മടം പോലിസ്‌ അറസ്‌റ്റ് ചെയ്‌തു. കിഴക്കെ പാലയാട്ടെ പൊയില്‍വീട്ടില്‍ ആകാശ്‌ പ്രസാദ്‌(21), ധര്‍മ്മടം സ്വാമിക്കുന്ന്‌ അട്ടാരക്കുന്നിലെ മൃദുല്‍ പുഷ്‌പരാജ്‌(19) എന്നിവരെയാണ്‌ പോലിസ്‌ അറസ്‌റ്റ് ചെയ്‌തത.്‌ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചെന്നാണ്‌ പരാതി.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂളിലെ കൗണ്‍സിലറാണ്‌ കുട്ടിയില്‍ നിന്ന്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്‌കൂളിലെത്തി പെണ്‍കുട്ടിയില്‍ നിന്ന്‌ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഉത്സവ സ്‌ഥലത്ത്‌ വെച്ചാണ്‌ പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ പ്രതിയായ ആകാശ്‌പ്രസാദിന്റെ വീട്ടില്‍ വെച്ചും ഇടവഴികളില്‍ വെച്ചും പീഡിപ്പിക്കുകയായിരുന്നു. ഒരു രാഷ്‌ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിക്കിടെയാണ്‌ മൃദുല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത.്‌ തുടര്‍ന്ന്‌ ധര്‍മ്മടം ബീച്ചില്‍ വെച്ച്‌ മൃദുലും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ്‌ പരാതി.

Ads by Google
Friday 12 Jan 2018 01.39 AM
YOU MAY BE INTERESTED
TRENDING NOW